നാഗ്പൂര്‍: ഓസ്‌ട്രേലിയയുടെ ബൗളിംഗിനെ അതിജീവിച്ച് പ്രതിരോധം തുടരുന്ന ഇന്ത്യന്‍ നായകന്റെ മികവില്‍ ആതിഥേയര്‍ പൊരുതുന്നു. ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ആദ്യ ഇന്നിംഗ്‌സ് ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്കായി നായകന്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടി. ഉച്ചഭക്ഷണ സമയത്ത് 190 പന്തുകളില്‍ 110 റണ്‍സ് നേടിയ നിലയിലാണ് ഇന്ത്യന്‍ നായകന്‍. കൂട്ടിന് 28 റണ്‍സ് എടുത്ത ജഡേജയുണ്ട്.

ഓസ്‌ട്രേലിയയെ 177 ന് ഒന്നാം ഇന്നിംഗ്‌സില്‍ ചുരുട്ടിക്കെട്ടിയ ഇന്ത്യയ്ക്ക് അവരുടെ മറുപടി ബൗളിംഗിനെ അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. കെ.എല്‍. രാഹുല്‍ 20 റണ്‍സിന് മര്‍ഫിയ്ക്ക് മുന്നില്‍ വീണു. 23 റണ്‍സ് എടുത്ത അശ്വിനെ മര്‍ഫി വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തു. ചേതേശ്വര്‍ പൂജാര വീണ്ടും പരാജയമായി. ഏഴൂ റണ്‍സിന് മര്‍ഫി ബൊലാന്‍ഡിന്റെ കയ്യിലെത്തിച്ചു. വിരാട്‌കോഹ്ലിയെ വീഴ്ത്തിയത് 12 റണ്‍സിനായിരുന്നു.

 

മര്‍ഫി കോഹ്ലിയെ കാരിയുടെ കയ്യില്‍ എത്തിച്ചു. സൂര്യകുമാര്‍ യാദവ് എട്ടിന് ലിയോണിന് മുന്നില്‍ വീണപ്പോള്‍ പിന്നാലെ വന്ന ജഡേജ നായകന് പിന്തുണ നല്‍കുകയാണ്. ഓസീസ് വീഴ്ത്തിയ അഞ്ചു വിക്കറ്റില്‍ നാലും സ്വന്തം പേരില്‍ മര്‍ഫി കുറിച്ചപ്പോള്‍ ലിയോണ്‍ ഒരു വിക്കറ്റും നേടി. ഇത് രോഹിതിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ്. ഇതോടെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ നായകന്‍ എന്ന പദവിയും രോഹിതിനെ തേടിയെത്തി. 2021 സെപ്തംബറില്‍ താരം ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here