5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു-കാശ്മീര്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമാണ് ലിഥിയം

ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു-കാശ്മീര്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഭാവിയുടെ ലോഹം എന്ന വിശേഷണമുളള ലിഥിയം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമാണ്.

കേന്ദ്ര ഖനി മന്ത്രാലയമാണ് രാജ്യത്തിനാകെ അഭിമാനമായ വെളിപ്പെടുത്തല്‍ നടത്തിയത്. ജമ്മു-കാശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍ഹൈമാന മേഖലയിലാണ് വന്‍ ലോഹ നിഷേപം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) കണ്ടെത്തിയത്.

 

അപൂര്‍വ ലോഹങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തി പഠനത്തെ കുറിച്ചുളള റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. ജമ്മു-കാശമീര്‍, ഛത്തീസ്ഗഡ്, ഗുജാറത്ത്, ഒഡീഷ, തെലങ്കാന,രാജസ്ഥാന്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 51 മിനറല്‍ ബ്ലോക്കുകളെ കുറിച്ചുളള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുളളത്.

ഇതില്‍ 5സ്വര്‍ണ നിക്ഷേപമുളള ബ്ലോക്കുകളും ഉള്‍പ്പെടുന്നു. 7897 ദശലക്ഷം ടണ്‍ ശേഷിയുളള കല്‍ക്കരി, ലിഗ്‌നൈറ്റ്,ഖനികളെ കുറിച്ചുളള 17 റിപ്പോര്‍ട്ടകളും ജിഎസ്‌ഐ കല്‍ക്കരി മന്ത്രലായത്തിന് കൈമാറി. രാജ്യത്തെ കല്‍ക്കരി നിഷേപം കണ്ടെത്തുന്നതിന വേണ്ടി
1851 ലാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമായത് രാജ്യത്തെ കല്‍ക്കരി നിഷേപം കണ്ടെത്തുന്നതിന വേണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here