തൃപ്പൂണിത്തറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ആണ് ഡ്രൈവര്‍മാര്‍ പിടിയിലായത്

തൃപ്പൂണിത്തറ: മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷന്‍ നല്‍കി പോലീസ്. തൃപ്പൂണിത്തറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ആണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒമ്പത് മണി വരെയാണ് പരിശോധന നടന്നത്. 16 ഓളം ഡ്രൈവര്‍മാരാണ് ഇതിനെ തുടര്‍ന്ന് പിടിയിലായത്. ഇവരെ 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷന്‍ എഴുതിച്ച ശേഷമാണ് പോലീസ് ജാമ്യത്തില്‍ വിട്ടത്.

കരിങ്ങകച്ചിറ, വൈക്കം റോഡ് എന്നീ പ്രദേശങ്ങളിലാണ് പരിശോധനകള്‍ നടന്നത്. പിടിയിലായവരില്‍ 10 പേര്‍ പ്രൈവറ്റ് ബസ് ഓടിച്ച ഡ്രൈവര്‍മാരും നാല് പേര്‍ സ്‌കൂള്‍ ബസ് ഓടിച്ചവരും രണ്ടുപേര്‍ കെ.എസ്. ആര്‍. ടി.സി ബസ്സ് ഡ്രൈവര്‍മാരുമാണ്. പിടിയിലായ ഈ ബസ്സുകളിലെ യാത്രക്കാരെ പോലീസ് ഡ്രൈവര്‍മാര്‍ സുരക്ഷിതമായി തൃപ്പൂണിത്തറ ബസ്റ്റാന്‍ഡില്‍ എത്തിക്കുകയും അവിടെ വച്ച് തുടര്‍ന്നുള്ള യാത്ര സജ്ജമാക്കുകയും ചെയ്തു.സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മഫ്ടിയിലുള്ള പോലീസ് അതാത് സ്‌കൂളുകളിലും എത്തിച്ചു.

 

പിടിയിലായ കെ്.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി എടുക്കുകയും പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി കെ.എസ്.ആര്‍.ടി.സി അധികാരികള്‍ക്ക് അയയ്ക്കാനുമാണ് തീരുമാനം. പിടിയിലായ മറ്റു ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ഇവര്‍ ഓടിച്ചിരുന്ന വാഹനങ്ങളുടെ റെജിസ്‌ട്രേഷന്‍ റദ്ദാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here