ഓണക്കാലത്ത് കൊടുത്ത പച്ചക്കറിയുടെ പണം പോലും ലഭിക്കാതായതോടെ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍

ഇടുക്കി : കഴിഞ്ഞ ഓണക്കാലത്ത് കൊടുത്ത പച്ചക്കറിയുടെ പണം പോലും ലഭിക്കാത്തതോടെ ഇനി ഹോര്‍ട്ടികോര്‍പ്പിന് വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍. കുടിശിക നല്‍കുമെന്ന് കൃഷിമന്ത്രിയടക്കം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് ഇവരുടെ ആരോപണം. കുടിശിക നല്‍കാനുണ്ടെന്നും ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും ഹോര്‍ട്ടികോര്‍പ്പ് പ്രതികരിച്ചു

ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കുന്നവര്‍ക്ക് ഉടന്‍ പണം. വിറ്റ പച്ചക്കറിയുടെ ബില്ല് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നല്‍കിയാല്‍ പണം കിട്ടും. ഇതോക്കെയായിരുന്നു ഓണക്കാലത്ത് കൃഷിമന്ത്രിയുടെ വാഗ്ദാനം. ആറു മാസം കഴിഞ്ഞിട്ടും കൊടുത്ത പച്ചക്കറിയുടെ വിലക്കായി നോക്കിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. വട്ടവടയിലെ കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി എടുക്കാനെത്തിയ വണ്ടി തടഞ്ഞു വട്ടവടയിലേക്ക് ഇനി വരേണ്ടെന്ന് മുന്നറിപ്പ് നല്‍കിയാണ് തിരിച്ചുവിട്ടത്.

 

ഹോര്‍ട്ടികോര്‍പ്പ് നല്‍കുന്നത്ര വില പൊതുവിപണയില്‍ ലഭിക്കില്ലെങ്കിലും പണം വേഗത്തില്‍ കിട്ടുന്നതാണ് പൊതുവിപണയില്‍ പച്ചക്കറി വില്‍ക്കാന്‍ കര്‍ഷകരുടെ തീരുമാനത്തിന് കാരണം. ലക്ഷങ്ങളുടെ കുടിശിക ഉണ്ടെന്ന് ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഫെബ്രുവരി 15ന് മുമ്പ് മുമ്പ് പണം

കൊടുത്തുതീര്‍ക്കുമെന്നാണ് ഇവരുടെ വാക്ക്. മുഴുവന്‍ കിട്ടിയ ശേഷം ഇനി കുടിശിക ഉണ്ടാക്കില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രം തീരുമാനം പുനപരിശോധിച്ചാല്‍ മതിയെന്നാണ് കര്‍ഷകരുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here