ഏറ്റവും മികച്ചതും തന്ത്രപരവുമായ വളര്‍ച്ച കാണിക്കുന്ന എന്‍ബിഎഫ്‌സി എന്ന മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ മികവ് അരക്കിട്ടുറപ്പിക്കുന്ന പ്രകടനം
വാര്‍ഷിക ലാഭം 385% വര്‍ധിച്ച് 52 കോടിയായി
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 18.3%വും റിട്ടേണ്‍ ഓണ്‍ അസറ്റ് 3.7% ആയി
മൊത്തം അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 2141 കോടിയായി, ഡിസംബര്‍ 21നെ അപേക്ഷിച്ച് 6% വര്‍ധന

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച വളര്‍ച്ച കാണിക്കുന്ന എന്‍ബിഎഫ്‌സിയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനിയുമായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ (എംസിഎസ്എല്‍) ഡയറക്ടര്‍ ബോര്‍ഡ്, 2022 ഡിസംബര്‍ 31ല്‍ അവസാനിച്ച പാദത്തിലെ (ക്വാര്‍ട്ടര്‍) ഓഡിറ്റു ചെയ്യാത്ത സാമ്പത്തികഫലങ്ങള്‍ അംഗീകരിക്കുന്നതിനായി 2023 ഫെബ്രുവരി 9ന് യോഗം ചേര്‍ന്നു. 2022 ഡിസംബര്‍ 31 നവസാനിച്ച 9 മാസക്കാലയളവില്‍ 52 കോടിയാണ് കമ്പനി നേടിയ അറ്റാദായം.

ഓഡിറ്റു ചെയ്യാത്ത കണക്കുകളനുസരിച്ച് ഡിസംബര്‍ 31നവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 4.52 കോടിയില്‍ നിന്ന് 335% വര്‍ധിച്ച് 19.66 കോടിയായി. മൊത്തവരുമാനം 93.01 കോടിയില്‍ നിന്ന് 21% വര്‍ധി്ച് 112.8 കോടിയുമായി.

ഡിസംബര്‍ 31 നവസാനിച്ച 9 മാസക്കാലയളവിലെ അറ്റാദായം മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 18.32 കോടിയില്‍ നിന്ന് 385% വര്‍ധിച്ച് 52.27 കോടിയായി. വായ്പയായി നല്‍കിയ തുക വാര്‍ഷികനിരക്കില്‍ നോ്ക്കുമ്പോള്‍ 779 കോടിയില്‍ നിന്ന് 32% വര്‍ധിച്ച് 1030 കോടിയായി. കമ്പനി മാനേജ് ചെയ്യുന്ന മൊത്തം ആസ്തികളുടെ വലിപ്പം (അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് – എയുഎം) 4.6 കോടിയുടെ ഡിഎ പോര്‍ട്‌ഫോളിയോ ഉള്‍പ്പെടെ 2141 കോടിയുമായി. പ്രതി ഓഹരി വരുമാനം (ഇപിഎസ്) 11.37 രൂപയില്‍ നിന്ന് 32.05 രൂപയായി.

ഇരുചക്രവാഹനവിപണയുടെ വളര്‍ച്ചയ്‌ക്കൊപ്പം മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സുസ്ഥിരമായ വളര്‍ച്ച കാട്ടിയെന്ന് സാമ്പത്തികഫലങ്ങളെപ്പറ്റി സംസാരിക്കവെ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് എംഡി തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. ‘എല്ലാ തുറകളിലും കമ്പനി മുന്നേറി. വരുമാനം മികച്ചതായി. ലാഭക്ഷമത വര്‍ധിച്ചു. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) ഉയര്‍ന്ന ഇരട്ടഅക്കത്തിലെത്തി. പതാകവാഹകകമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖാശൃംഖല വികസിപ്പിക്കുന്നതിനോടൊപ്പം ഗുണനിലവാരമുള്ള പോര്‍ട്‌ഫോളിയോ ഉറപ്പുവരുത്തിയതിലൂടെയാണ് മികച്ച ഫലങ്ങള്‍ നേടാനായത്. വരുംപാദങ്ങളിലും സുസ്ഥിരമായ വളര്‍ച്ചയും ലാഭക്ഷമതയും നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ,’ അദ്ദേഹം പറഞ്ഞു.

മികച്ച ഫലങ്ങള്‍ ഉറപ്പുവരുത്താന്‍ കമ്പനി എന്നും പ്രതിബദ്ധമാണെന്ന് സിഇഒ മധു അലോഷ്യസ് പറഞ്ഞു. ‘ഞങ്ങളുടെ ബിസിനസും വായ്പാ തന്ത്രങ്ങളും ഈ മേഖലയിലെ മത്സരങ്ങള്‍ കണക്കിലെടുത്ത് ക്രമീകരിച്ചു. ശുദ്ധവും ഗുണനിലവാരമുള്ളതുമായ വായ്പകളില്‍ ഊന്നല്‍ നല്‍കി. വായ്പാ തിരിച്ചടവും മികച്ചതായിരുന്നു. ഇവ കണക്കിലുടെത്ത് മികച്ച വളര്‍ച്ചയും ലാഭക്ഷമതയും നിലനിര്‍ത്താനായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസ്തികളുടെ ഗുണനിലവാരം സ്ഥിരമായി നിരീക്ഷിക്കെത്തന്നെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ലാഭക്ഷമമായ ബിസിനസ് ഉറപ്പുവരുത്താനാണ് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ സുസ്ഥിരമായ ലക്ഷ്യമെന്ന് സിഎഫ്ഒ രമണ്‍ദീവ് ഗില്‍ പറഞ്ഞു. വായ്പാ തിരിച്ചടവ് (കളക്ഷന്‍സ്) മെച്ചപ്പെട്ട സാഹചര്യത്തില്‍ വളര്‍ച്ചയും മുന്‍കരുതലുകളും ഒരുമിക്കുന്ന ശക്തമായ ബിസിനസ് സൃഷ്ടിക്കാനാണ് കമ്പനിയുടെ മുന്നേറ്റം,’ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here