തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ർ​ബ​ന്ധി​ത​മാ​യി വി​ആ​ർ​എ​സ് ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. നി​ർ​ബ​ന്ധി​ത വി​ആ​ർ​എ​സി​നാ​യി 7200 ഓ​ളം പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യ്ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ർ​ബ​ന്ധി​ത വി​ആ​ർ​എ​സ് ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ൽ മു​ൻ​പും വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്ന​താ​ണ്. നി​ർ​ബ​ന്ധി​ത വി​ആ​ർ​എ​സ് എ​ന്ന് പ​റ​യു​ന്ന​ത് ത​ന്നെ തെ​റ്റാ​യ പ്ര​യോ​ഗ​മാ​ണ്. വി​ആ​ർ​എ​സ് എ​ന്നാ​ൽ വോ​ള​ണ്ട​റി റി​ട്ടേ​ഡ്മെ​ന്‍റ് സ്കീ​മാ​ണ്. അ​ത് പ്ര​കാ​രം താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് സ്വ​യം വി​ര​മി​ക്കാ​മെ​ന്നാ​ണ്. അ​ല്ലാ​തെ നി​ർ​ബ​ന്ധി​ത വി​ആ​ർ​എ​സ് എ​ന്നൊ​രു പ്ര​യോ​ഗ​മേ ഇ​ല്ല. 

എ​ന്നാ​ൽ 1243 ഓ​ളം ജീ​വ​ന​ക്കാ​ർ നി​ല​വി​ൽ ത​ന്നെ ജോ​ലി​ക്ക് വ​രാ​ത്ത​വ​രാ​യി ഉ​ണ്ട്. ഏ​താ​ണ്ട് 600 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് പ​ല​മാ​സ​ങ്ങ​ളി​ലും 16 ഡ്യൂ​ട്ടി എ​ന്ന നി​ബ​ന്ധ​ന ചെ​യ്യു​ന്ന​തു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ട് വ​ർ​ഷം മു​ൻ​പ് അ​ങ്ങ​നെ വ​രാ​ത്ത​വ​ർ​ക്ക് വേ​ണ്ടി വി​ആ​ർ​എ​സ് സ്കീം ​ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് 200 കോ​ടി രൂ​പ​യു​ടെ ഒ​രു നി​ർ​ദ്ദേ​ശം സ​മ​ർ​പ്പി​ച്ച​താ​യും കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here