സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാൻ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തീയതി ഇന്ന് അവസാനിക്കും. ഇന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ മുടങ്ങും. 10 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകും. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും കുടിശിക ലഭിക്കില്ല.

 

പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർദേശം വന്നത്. വില്ലേജ് ഓഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വൻ തിരക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here