പത്തനംതിട്ട: എസ്എസ്എല്‍സി ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പ്രശ്‌ന പരിഹാരത്തിനെത്തിയ അധ്യാപകരോട് അപമര്യാദയായി പത്തനംതിട്ട ഡിഇ ഓഫിസിലെ ജീവനക്കാരന്‍ പെരുമാറിയതായി ആരോപണം. എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിരവധി അധ്യാപകരാണ് ഇന്നലെ ഇവിടെ എത്തിയത്. പരിഹരിയ്ക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍പോലും ഈ വിഭാഗം കൈകാര്യം ചെയ്യുന്ന യൂണിയന്‍ നേതാവ് തള്ളിക്കള്ളഞ്ഞു. കൃത്യമായ കാരണങ്ങള്‍ ഉണ്ടായിട്ടും അത് കേള്‍ക്കാതെ അധ്യാപകരോട് ഉദ്യോഗസ്ഥന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സൂപ്പര്‍ ആന്വേഷന്‍ പിരീഡിലുള്ള അധ്യാപകര്‍ക്ക് പരീക്ഷ ഡ്യൂട്ടി നല്‍കാറില്ല. ഇത്തരത്തില്‍ മാര്‍ച്ചില്‍ പെന്‍ഷനാകുന്ന അധ്യാപകര്‍ക്ക് അടക്കമാണ് ഇത്തവണ ഡ്യൂട്ടി വന്നത്. ഇത്തരം പ്രശ്‌നങ്ങളെ തുടര്‍ന്ന് പകരം അധ്യാപകരുമായി ഡ്യൂട്ടി മാറാന്‍ എത്തിയവരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടില്ല. ഇത്തരം പരാതികളുമായി എത്തിയ അധ്യാപകരെയും ഉദ്യോഗസ്ഥന്‍ അപമാനിച്ച് ഇറക്കിവിട്ടു എന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here