തൃശൂള്‍: കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍ എത്തും. ഉച്ചയ്ക്ക് 1:30 ന് പുഴുക്കല് ലുലു ഹെലി പാഡില്‍ ഇറങ്ങുന്ന അമിത് ഷാ രണ്ട് മണിക്ക് ശക്തന് സമാധി സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ജോയ്സ് പാലസ് ഹോട്ടലില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം ബിജെപി നേതൃസമ്മേളനത്തില്‍ പങ്കെടുക്കും.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അമിത് ഷാ തൃശൂരിലെത്തുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് പൊതുസമ്മേളനം. ശേഷം വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും പിന്നീട് റോഡ് മാര്‍ഗം വഴി കൊച്ചിയിലേക്ക് തിരികെ പോകും. ദേശീയ വക്താവ് പ്രകാശ് ജാവഡേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി എം ടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ കെഅനീഷ്കുമാര്, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. സുരേഷ് ഗോപിയും വേദിയിലെത്തും. പാര്‍ട്ടിപദവി അനുസരിച്ചു ഏറെപ്പേരെ മറികടന്നാണു സുരേഷ് ഗോപി വേദിയിലെത്തുന്നത്.