എടമുട്ടം: വിവിധ ജില്ലകളില്‍നിന്നെത്തിയ ആയിരക്കണക്കിന് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരെ സാക്ഷിയാക്കി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായുള്ള ആല്‍ഫ ഹോസ്പീസിന് ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ ശിലാസ്ഥാപനം നടത്തി. അഞ്ച് ഏക്കറില്‍ 6 നിലകളിലായി 165 മുറികളും 140 പേര്‍ക്ക് ഒരേസമയം ഫിസിയോതെറാപ്പി ട്രീറ്റ്മെന്‍റ് നല്‍കാന്‍ കഴിയുന്ന, ജീവിതാന്ത്യമെത്തിയവര്‍ക്ക് ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാകുന്ന 25 ഹൈ ഡിപ്പന്‍റന്‍സി മുറികളുള്‍ക്കൊള്ളുന്ന, നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ 114 കോടി രൂപ ചെലവുവരുന്ന പദ്ധതിക്കാണ് ആല്‍ഫ ഹോസ്പീസിലൂടെ ആല്‍ഫ പാലിയേറ്റീവ് കെയര്‍ തുടക്കം കുറിച്ചത്.

സമ്മേളനത്തില്‍ തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് ഭദ്രദീപം തെളിയിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.ചന്ദ്രബാബു, കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.യു. ഷിനിജ, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ബഷീര്‍, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിനിത, തൃശൂര്‍ കോര്‍പ്പറേഷന്‍ വികസന സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, തൃശൂര്‍ എലൈറ്റ് മിഷന്‍ ഹോസ്പിറ്റല്‍ മാനേജിംഗ് പാര്‍ട്ണര്‍ ഡോ. കെ.കെ.മോഹന്‍ദാസ്, പത്മശ്രീ. ഡോ. ടി.എ.സുന്ദര്‍ മേനോന്‍, നാട്ടിക എസ്.എന്‍.കോളജ് പ്രിന്‍സിപ്പല്‍ എം.എസ്.ജയ, ആല്‍ഫ ഓവര്‍സീസ് കൗണ്‍സില്‍ പ്രസിഡന്‍റും നാവിയോ ഷിപ്പിംഗ് ഡയറക്ടറുമായ സുധീര്‍ നായര്‍, സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫ്, കേരള കലാമണ്ഡലം എക്സിക്യുട്ടീവ് മെംബര്‍ പ്രൊഫ. എന്‍.ആര്‍.ഗ്രാമപ്രകാശ്, സിനിമാ സംവിധായകന്‍ അമ്പിളി, ആല്‍ഫ ട്രസ്റ്റിമാരായ താഹിറ നൂര്‍ദീന്‍, സുമ വേളേക്കാട്ട്, സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ ബോര്‍ഡ് മെംബര്‍ പ്രൊഫ. ജമീല പരീത് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

ആല്‍ഫ ഹോസ്പീസ് എക്സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്‍റ് ബാബു പാനികുളം, സെക്രട്ടറി റഷീദ് ആതിര, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എം.എം. സുര്‍ജിത്, ആര്‍ക്കിടെക്ട് ഷാരോണ്‍ കുര്യന്‍, അഡ്വ. പി.എഫ്. ജോയി തുടങ്ങിയവര്‍ ആല്‍ഫ ഹോസ്പീസ് പദ്ധതി അവതരണം നടത്തി. നേരത്തെ ആല്‍ഫയുടെ 19 സെന്‍ററുകളില്‍നിന്നുമുള്ള പ്രവര്‍ത്തകരും സ്റ്റാഫും അടങ്ങിയ പദ്ധതി ചര്‍ച്ചയും നടന്നു. സാധാരണക്കാര്‍ക്കുള്‍പ്പെടെ പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ വിവിധ സ്പോണ്‍സര്‍ഷിപ്പുകളിലൂടെ ജനകീയമായാകും പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന് പദ്ധതി വിശദീകരിച്ച ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ പറഞ്ഞു.

ചടങ്ങില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനറും ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ മെംബറുമായ കെ.എ.കദീജാബി സ്വാഗതവും കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ഒ.എസ്.വര്‍ഗീസ്, പി.ആര്‍.ഒ. താഹിറ മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here