കൊച്ചി: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ മേഖലയിലുണ്ടായ തീപിടുത്തം അണയ്ക്കാന്‍ അഹോരാത്രം പണിപ്പെട്ട അഗ്നിശമനസേനാംഗങ്ങളേയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരേയും ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പും (ബികെആര്‍ജി) റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററും ചേര്‍ന്ന് ആദരിച്ചു. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ബികെആര്‍ജി പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായി. അഗ്നിശമനസേനയെ പ്രതിനിധീകരിച്ചെത്തിയ പത്തുപേര്‍ക്കും വളണ്ടിയര്‍മാര്‍ക്കും വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ കുട്ടികള്‍ നന്ദിക്കുറിപ്പുകളും റോസാപ്പുക്കളും സമ്മാനിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ എസ് സുജിത്കുമാറിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും സിവില്‍ ഡിഫന്‍സ് വളണ്ടയിര്‍മാരുടെ ഡിവിഷനല്‍ വാര്‍ഡന്‍ അനു ച്ന്ദ്രശേഖറിന് ഡോ. ബി സന്ധ്യയും മെമെന്റോകള്‍ കൈമാറി. അഗ്നിശമനവേളയില്‍ ഉപയോഗിക്കുന്ന 100 സവിഷേഷ മാസ്‌കുകള്‍ അതത്ത സ്‌പോണ്‍സര്‍മാര്‍ അഗ്നിശമന സേനയ്ക്ക് കൈമാറി. ഐഎംഎ പ്രസിഡന്റ് ഡോ ശ്രീനിവാസ കമ്മത്ത് സൗജന്യ മെഡിക്കല്‍ ചെ്ക്കപ്പിനുള്ള രേഖകളും നല്‍കി. ആസൗജന്യ ആയുര്‍വേദ ക്യാമ്പ് നടത്തിപ്പിനുള്ള രേഖകള്‍ എഎംഎഐ പ്രസിഡന്റ് ഡോ. ജിന്‍ഷെദും കൈമാറി.

റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി അഡ്വ. എസ് എ എസ് നവാസ്, വിശിഷ്ടാതിഥി കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറളും ഡിജിപിയുമായ ഡോ. ബി സന്ധ്യ ഐപിഎസ്, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഐജിയും ഡിസിപിയുമായ കെ സേതുരാമന്‍, എഡ്രാക് പ്രസിഡന്റ് രംഗനാഥ പ്രഭു, ബികെആര്‍ജി സെക്രട്ടറി ഷേര്‍ളി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ജെ എസ് സുജിത് കുമാര്‍, തൃക്കാക്കര സ്‌റ്റേഷന്‍ ഓഫീസര്‍ കെ എന്‍ സതീശന്‍ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here