തിരുവനന്തപുരം: ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് സമരം ചെയ്തതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അഖില എസ് നായര്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിച്ച ട്രാന്‍സ്ഫര്‍ നടപടി റദ്ദാക്കി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

 

വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച കാര്യം പരിശോധിക്കാന്‍ സിഎംഡിയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ധരിച്ചിരുന്ന ബാഡ്ജില്‍ തെറ്റായ വസ്തുതയാണ് കാണിച്ചത്. അഞ്ചാം തിയ്യതി കൊടുക്കേണ്ട ശമ്പളം 12ാം ദിവസം ആണ് കൊടുത്തത്. ആറ് ദിവസം ശമ്പളം മുടങ്ങിയത് 41 ദിവസമെന്ന് അഖില തെറ്റായി കാണിച്ചെന്നും മന്ത്രി പറഞ്ഞു.

 

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്. പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്ആര്‍ടിസിയുടെ സ്ഥലം മാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here