മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷാവിധി ഈ മാസം 19ന് പ്രഖ്യാപിക്കും. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തല്‍, ഗൂഢാലോചന, മറ്റൊരു കൊലപാതകത്തിന്റെ പൂര്‍വ്വവൈരാഗ്യം തീര്‍ക്കുന്നതിന് നടത്തിയ കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ പ്രോസിക്യുഷന് തെളിയിക്കാനായി.

 

2012 ജൂണ്‍ 10ന് കുനിയില്‍ അങ്ങാടിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം കൊളക്കാടന്‍ അബ്ദുള്‍ കലാം ആസാദ് (37), സഹോദരന്‍ കൊളക്കാടന്‍ അബൂബക്കര്‍ (48) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജനുവരി അഞ്ചിന് കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ആസൂത്രണം ചെയ്ത ഇരട്ടക്കൊലപാതകമെന്നാണ് കേസ്.

 

2018 സെപ്തംബര്‍ 19നാണ് സാ്ഷി വിസ്താരം തുടങ്ങിയത്. 275 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ 22 പ്രതികളുണ്ട്. 21 പ്രതികളുടെ വിധിയാണ് ഇന്നു പ്രഖ്യാപിച്ചത്. 22ാം പ്രതി ഫിറോസ് ഖാന്റെ കേസ് പിന്നീട് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here