പാലക്കാടും ഇടുക്കിയിലുമുള്ള സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, തൃശൂരിലെ ആത്മാ ട്രസ്റ്റ്, എറണാകുളത്ത് മിത്ര ട്രസ്റ്റ് എന്നിവിടങ്ങളില്‍ അപ്‌നി പാഠശാല ലേണിംഗ് പോഡുകള്‍ സ്ഥാപിച്ചു

സെല്ലിജിയോണ്‍ പ്രാഹോ നല്‍കുന്നത് കമ്പ്യൂട്ടര്‍, കീബോര്‍ഡ്, മൗസ്, മോണിട്ടര്‍, ഹെഡ്‌ഫോണുകള്‍, വെബ്ക്യാം എന്നിവ

രാജ്യമെമ്പാടുമായി 20 അപ്‌നി പാഠശാലകള്‍ക്ക് തുടക്കമായി

കൊച്ചി: കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസം ലക്ഷ്യമിട്ട് രാജ്യത്താദ്യമായി തദ്ദേശീയമായി സ്ഥാപിക്കപ്പെട്ട ഹൈബ്രിഡ് ക്ലൗഡ് കമ്പ്യൂട്ടറായ സെല്ലിജിയോണ്‍ പ്രാഹോ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അപ്‌നി പാഠശാലയുമായി കൈകോര്‍ത്ത് കമ്യൂണിറ്റി-അധിഷ്ഠിത ലേണിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് തുടക്കമിട്ടു. രാജ്യത്തെമ്പാടുമായി കുട്ടികള്‍ക്ക് ഉന്നതഗുണനിലവാരമുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി ലേണിംഗ് പോഡുകള്‍ സ്ഥാപിക്കുന്നതിലൂടെയാണ് ഇത് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ പാലക്കാടും ഇടുക്കിയിലുമുള്ള സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, തൃശൂരിലെ ആത്മാ ട്രസ്റ്റ്, എറണാകുളത്ത് മിത്ര ട്രസ്റ്റ് എന്നിവിടങ്ങളില്‍ അപ്‌നി പാഠശാല ലേണിംഗ് പോഡുകള്‍ക്ക് തുടക്കം കുറിച്ചു. ഉപയോഗിക്കാന്‍ എളുപ്പമായ മൊഡ്യൂളുകളിലൂടെ ബൈറ്റ്-സൈസ്ഡ് ലേണിംഗ് സാധ്യമാക്കുന്ന സെന്ററുകളായാണ് ഇവ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സെല്ലിജിയോണ്‍ സഹസ്ഥാപകന്‍ അപേക്ഷാ മേത്തയും അപ്‌നി പാഠശാല സ്ഥാപകന്‍ ഡോ. അനിരുദ്ധ മല്‍പാനിയും പറഞ്ഞു.

ഡിജിറ്റല്‍ സാക്ഷരതയുടെ കാര്യത്തില്‍ രാജ്യമെമ്പാടും നിലനില്‍ക്കുന്ന വലിയ വിടവ് ബോധ്യമായാതാണ് അപ്‌നി പാഠശാല സ്ഥാപിക്കാന്‍ ഡോ. അനിരുദ്ധിന് പ്രേരണയായത്. പരമാവധി താഴ്ന്ന ചെലവില്‍ രാജ്യമെമ്പാടുമുള്ള വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്നതിനാണ് അപ്‌നി പാഠശാല ഇപ്പോള്‍ സെല്ലിജിയോണുമായി കൈകോര്‍ത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ വിലയിരുത്തുക, അവര്‍ക്കുള്ള കമ്പ്യൂട്ടറുകള്‍, കീബോര്‍ഡുകള്‍, മൗസ്, മോണിട്ടറുകള്‍, സ്പീക്കറുകള്‍, ഇയര്‍ഫോണുകള്‍, വെബ്ക്യാമുകള്‍ എന്നിവയും വില്‍പ്പനാനന്തര സേവനവും നല്‍കുന്നതാകും സെല്ലിജിയോണിന്റെ പ്രധാന പങ്ക്. സെല്ലിജിയോണിന്റെ ഡിവൈസ് റിപ്ലേസ്‌മെന്റ് ഗ്യാരന്റി പ്രകാരമാകും എല്ലാ ഉപകരങ്ങളും നല്‍കുക.

നിലവിലെ സാമ്പത്തികസാഹചര്യങ്ങളില്‍ വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ ഡിജിറ്റൈസേഷന്‍ ഏറ്റവും അത്യന്താപേക്ഷിതമാണെന്ന് അപേക്ഷാ മേത്ത പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ 10-15 ശതമാനത്തില്‍ത്താഴെ ഇന്ത്യന്‍ കുടുംബങ്ങളിലേ കമ്പ്യൂട്ടറുകളുള്ളു. ഈ വിടവ് തിരിച്ചറിഞ്ഞ് അപ്‌നി പാഠശാലയുമായി കൈകോര്‍ക്കുന്നതിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ ഡിജിറ്റല്‍ ലേണിംഗ് പോഡുകള്‍ക്കാവശ്യമായ ശക്തമായ കമ്പ്യൂട്ടറുകള്‍ ഞങ്ങള്‍ നല്‍കും. അവയുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനുമാകും. ഈ മാതൃകയില്‍ രാജ്യമെമ്പാടുമായി 20 അപ്‌നി പാഠശാലകള്‍ തുടങ്ങിക്കഴിഞ്ഞു. 80 എണ്ണം കൂടി ഉടനെ തുടങ്ങും. രാജ്യമെമ്പാടുമായി പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുകയാണ് ലക്ഷ്യം.

കുട്ടികളെ സഹായിക്കുന്നതിന് കമ്യൂണിറ്റി അധിഷ്ഠിത ലേണിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന വിദ്യാഭ്യാസ എന്‍ജിഒകളുമായി സഹകരിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് അനിരുദ്ധ മല്‍പാനി പറഞ്ഞു. വിവിധ സ്വകാര്യ സംഘടനകള്‍, പൊതുസംഘടനകള്‍, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് 20 സെന്ററുകള്‍ തുടങ്ങിയിട്ടുള്ളത്. ഇവയിലൂടെ ഇപ്പോള്‍ത്തന്നെ 5000ത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രവേശനം ലഭിക്കുന്നു. വരുംമാസങ്ങളില്‍ ഇത് 50,000 കടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നത്തെ ആധുനികലോകത്ത് ജോലി ലഭ്യതയിലും പ്രവര്‍ത്തനമികവിലും നിത്യജീവിതത്തിലും ഭാവിയിലും ഡിജിറ്റല്‍ സാക്ഷരത ഏറെ പ്രധാനമാണെന്ന് സെല്ലിജിയോണ്‍ സഹസ്ഥാപകന്‍ ജോബി ജോണ്‍ ചൂണ്ടിക്കാണിച്ചു. കാര്യങ്ങള്‍ ദിനംപ്രതിയെന്നോണം മാറിമറിയുമ്പോള്‍ ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അധ്യയനമാണ് ഡിജിറ്റല്‍ സാക്ഷരത തുറന്നിടുന്നത്. പോഡ്‌സും ടെക്‌നോളജി ലഭ്യതയും ചേരുമ്പോള്‍ നിലവിലെ സാഹചര്യങ്ങള്‍ക്കൊത്ത് സ്വയം പുതുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. പിന്തള്ളപ്പെട്ടുപോകാതെ ആധുനികയുഗത്തില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിറ്റി അധിഷ്ഠിത കമ്പ്യൂട്ടര്‍ ലേണിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് എ്ന്‍ജിഓകളും വ്യക്തികളുമായി കൈകോര്‍ക്കുന്ന പബ്ലിക്, പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പാണ് അപ്‌നി പാഠശാല മുന്നോട്ടുവെയ്ക്കുന്നത്. പോഡ് ലീഡ്‌സിലുള്ളവര്‍ പരീശീലനം ലഭിച്ച അധ്യാപകരാകണമെന്ന് നിര്‍ബന്ധമില്ല. തങ്ങളുടെ ചുറ്റുമുള്ള സമൂഹത്തിന് അറിവു പങ്കിടാനുള്ള സന്നദ്ധതയാണ് പ്രധാനം. ഈ മൈക്രോ സംരംഭകരാണ് ശമ്പളം വാങ്ങിയും അല്ലാതെയും സെല്ലിജിയോണിന്റെ ശക്തമായ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ അപ്‌നി പാഠശാല ലേണിംഗ് പോഡുകള്‍ നടത്തുക.

സിലബസ് അനുസരിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള ഉള്ളടക്കം ഇംഗ്ലീഷ്, മറ്റു പ്രാദേശികഭാഷകള്‍ എന്നിവയില്‍ സൗജന്യമായി ലോഡ് ചെയ്താണ് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുക. സാങ്കേതികവിദ്യയുടെ സഹായത്തോടെ അധ്യയനം രസകരമാക്കുന്നതിലാണ് ഊന്നല്‍. വരുംതലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതിനൊപ്പം സാമ്പത്തികമായി സ്വതന്ത്രമാകുന്നതിനാവശ്യമായ ഒരു ഫീസ് ചുമത്താന്‍ പോഡ് ലീഡ്‌സിന് സ്വാതന്ത്ര്യമുണ്ടാകും. കമ്പ്യൂട്ടര്‍ പ്രവേശനം ഇല്ലാത്തവര്‍ക്ക് അത് നല്‍കുന്നതിലൂടെ നിലനില്‍ക്കത്തക്ക ഒരു പിപിപി മാതൃക സാധ്യമാക്കാനാണ് ഈ കൂട്ടുകെട്ടിലൂടെ അപ്‌നി പാഠശാലയും സെല്ലിജിയോണും ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here