സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് വില.

75 ലക്ഷം രൂപയാണ് സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം അയ്യായിരം രൂപയും ലഭിക്കും. 2,000 രൂപയാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനമായി ആയിരം രൂപയും ആറാം സമ്മാനമായി 500 രൂപയും ഏഴാം സമ്മാനം 200 രൂപയും എട്ടാം സമ്മാനം നൂറ് രൂപയും ലഭിക്കും.

സമ്മാനത്തുക അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ സമ്മാനർഹർക്ക് ലോട്ടറി കടയുമായി ബന്ധപ്പെടാം. അയ്യായിരത്തിന് മുകളിലാണ് സമ്മാനമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം. 30 ദിവസത്തിനകം ലോട്ടറിയുമായി ബന്ധപ്പെട്ട സ്ഥലത്തെത്തി പണം മാറ്റിയെടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here