ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരിയായിരുന്ന റവ. തോമസ് ചാണ്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് ജോസ് തോമസ് (65) നിര്യാതനായി. വൃന്ദാവനം കാലായില്‍ പരേതരായ എ.പി. തോമസിന്‍റെയും മറിയാമ്മയുടെയും പുത്രനാണ് അന്തരിച്ച ജോസ് തോമസ്. വാളക്കുഴി പുളിമൂട്ടില്‍ കുടുംബാംഗവും സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ക്വയര്‍ ലീഡറുമായ ഷേര്‍ളി തോമസാണ് ഭാര്യ.

മക്കള്‍: ദീപ്തി, ഡാനി, ദിവ്യ. മരുമക്കള്‍: സിബിന്‍, ഷാരോണ്‍. സഹോദരങ്ങള്‍: സാറാമ്മ ചാക്കോ (അയിരൂര്‍), അന്ന മാത്യു (ന്യൂയോര്‍ക്ക്), ശോശാമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്), ശാന്തമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്), മോനച്ചന്‍ തോമസ് (ഹൂസ്റ്റണ്‍), പരേതരായ മറിയാമ്മ, കെ.റ്റി. പൗലോസ്, കെ.റ്റി. ജോണ്‍. ഏപ്രില്‍ 28-ാം തീയതി വെള്ളിയാഴ്ച 4 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് വ്യൂയിങ്ങും ഏപ്രില്‍ 29-ാം തീയതി ശനിയാഴ്ച 8.30 മുതല്‍ 10.30 വരെ ന്യൂയോര്‍ക്ക് സെന്‍റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് സംസ്കാര ശുശ്രൂഷയും നടക്കും.

ജോസ് തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here