തിരുവനന്തപുരം: എഐ കാമറ അഴിമതി സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊള്ള ബോധ്യമായിട്ടും പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി. ഇതാണോ മന്ത്രിസഭയുടെ ഉത്തരവാദിത്തം. സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ ക്രമക്കേട് വ്യക്തമാണ്. കുറ്റവാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.

 

കാമറ ഇടപാട് ചട്ടംലംഘിച്ച് നടത്തിയ പകല്‍കൊള്ളയാണ്. വ്യവസായ മന്ത്രിയുടെ ശ്രമം കൊള്ളക്കാരെ വെള്ളപൂശാനാണ്. വ്യവസായ വകുപ്പിന്റെ അന്വേഷണം ചവറ്റുകൊട്ടയില്‍ തള്ളുകയാണ്. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും രമേശ ചെന്നിത്തല ആവശ്യപ്പെട്ടു.

 

ഇടപാടിന്റെ രേഖകള്‍ പുറത്തുവിടണമെന്ന് താനും പ്രതിപക്ഷ നേതാവും നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ ഇടപാടുമായി ബന്ധപ്പെട്ട നാല് കരാര്‍ രേഖകള്‍ താന്‍ പുറത്തുവിടുകയാണ്.

രണ്ടാമത്തെ രേഖ എസ്ആര്‍ഐടി ലൈറ്റ് മാസ്റ്റര്‍ പര്‍ച്ചേസ് ഓര്‍ഡറാണ്. ഇത് പ്രകാരം കാമറ ഉള്‍പ്പെടെയുള്ള പദ്ധതി നടപ്പാക്കാന്‍ വരുന്ന സാധന സാമഗ്രികളുടെ വില 75.32 കോടി രൂപയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എഐ പദ്ധതിക്ക് ആകെ വരുന്ന ചെലവ് 83.6 കോടി രൂപയാണ്. 232 കോടി രൂപ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത്.

കള്ളന്മാര്‍ക്ക് കവചമൊരുക്കാനാണ് സര്‍ക്കാര്‍ ്രശമം. പദ്ധതി ഞെക്കിപ്പിഴിയുന്നത് പാവങ്ങളെയാണ്. ഏതെങ്കിലം ഒരു ബലിയാടിനെ കണ്ടെത്തി കേസ് തേച്ചുമായ്ചുകളയാനാണ് സര്‍ക്കാര്‍ ശ്രമം. എല്ലാം ശരിയാണെങ്കില്‍ എന്തിനാണ് അന്വേഷണം നടത്തുന്നത്. ഈ ഇടപാടിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.

കരാറില്‍ സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത് കെല്‍ട്രോണിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥയാണ്. കെല്‍േട്രാണിന് ഇടപാടില്‍ ഒരു പങ്കുമില്ലെന്ന് എം.ഡി പറയുന്നത് കള്ളമാണ്.

പദ്ധതിയില്‍ സുതാര്യതയില്ലെന്ന് കണ്ടാണ് അല്‍ ഹിന്ദ് പിന്മാറിയത്. അല്‍ഹിന്ദില്‍ നിന്ന് കെല്‍ട്രോണ്‍ മൂന്ന് കോടി രൂപ കൈപ്പറ്റി. അല്‍ഹിന്ദ് ഒരു ടൂര്‍ കമ്പനിയാണ്. ലൈറ്റ് മാസ്റ്റര്‍ എന്നൊരു കമ്പനിയുമില്ല.

ട്രോയ്‌സ് കമ്പനിയുടെ എം.ഡി ജിതേഷ് ആരാണ്. അയാള്‍ക്ക് സര്‍ക്കാരിലുള്ള ബന്ധമെന്താണ്? ശിവശങ്കറിന് ഉണ്ടായിരുന്നതില്‍ കൂടുതല്‍ സ്വാധീനമാണ് ജിതേഷിന്. പ്രസാദിയോ എന്ന കമ്പനി ആരുടേ ആണ്. രാംജിത്ത് ആരാണ്? രാംജിത്ത് എത്ര തവണ ക്ലിഫ് ഹൗസ് സന്ദര്‍ശിച്ചു? പ്രസാദിയോയ്ക്ക് കുവൈറ്റിലും അമേരിക്കയിലും ഓഫീസ് ഉണ്ടെന്ന് പറയുന്നത്. എന്നാല്‍ തന്റെ അന്വേഷണത്തില്‍ അത്തരം ഓഫീസുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നില്ല. ​‍്ര​പധാന സര്‍ക്കാര്‍ പദ്ധതികളു​െ​ട​െ​യല്ലാം കരാര്‍ ​‍്ര​പസാദി​േ​യായ്ക്ക് കിട്ടുന്ന​െ​തങ്ങ​െ​ന?

എഐ കാമറയുടെ സ്‌പെസിഫിക്കേഷനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുകയാണ്. ഒരു കാമറയ്ക്ക് ഒമ്പത് ലക്ഷം രൂപയാണ് കരാറില്‍ പറയുന്നത്. എന്നാല്‍ ഈ സ്‌പെസിഫിക്കേഷന്‍ ഉള്ള കാമറയ്ക്ക് മാര്‍ക്കറ്റില്‍ 75,000 രൂപ മാത്രമാണ് വിലയുള്ളത്.

ഈ കാമറകള്‍ ഉപയോഗിച്ച് എടുക്കുന്ന ഡാറ്റകള്‍ എവിടെ സൂക്ഷിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മൂല്യമുള്ളത് ആരോഗ്യ ഡാറ്റയ്ക്കും ഓട്ടോമൊബൈല്‍ ഡാറ്റയ്ക്കുമാണ്. എസ്ആര്‍ഐടിയുടെ സെര്‍വറിലേക്കാണ് ഈ ഡാറ്റകള്‍ പോകുന്നത്. അത് വിറ്റു കാശാക്കാന്‍ എസ്ആര്‍ഐടിക്ക് ഒരു തടസ്സവുമില്ല. വ്യക്തികളുടെ സ്വകാര്യത മാനിക്കണമെന്ന് സുപ്രീം കോടതി വിധി നിലനില്‍ക്കേയാണ് കേരളത്തിലെ പാവപ്പെട്ടവരുടെ മുഴുവന്‍ ഡാറ്റകളും വില്‍പ്പന നടക്കപ്പെടാന്‍ പോകുന്നത്. ഇത് സ്വകാര്യതയ്ക്കും ഡാറ്റ സെക്യുരിറ്റിക്കും എതിരാണ്.

ഇത് ഐഎ കാമറയല്ല, ഇത് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനീഷന്‍ (എഎന്‍പിആര്‍) കാമറയാണ്. ഇത് അഴിമതി കാമറയാണ്.

ഈ മുഴുവന്‍ കേസുകളിലും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ഗതാഗത വകുപ്പും വ്യവസായ വകുപ്പും അറിഞ്ഞുകൊണ്ടല്ല ഈ പദ്ധതി തുടങ്ങിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരും ദിവസങ്ങളില്‍ കെ-ഫോണുമായി ബന്ധപ്പെട്ട അഴിമതികളും പുറത്തുവരും. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഈ ഇടപാടുകളിലെല്ലാം പ്രധാനപ്രതിയാണ്. മന്ത്രിസഭയ്ക്ക് ഈ അഴിമതിയില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല പറഞ്ഞൂ.

LEAVE A REPLY

Please enter your comment!
Please enter your name here