ജ​യ്പു​ർ​ ​:​ ​ഈ​ ​സീ​സ​ണി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ലും​ ​ധോ​ണി​യു​ടെ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​നെ​ ​തോ​ൽ​പ്പി​ച്ച് ​സ​ഞ്ജു​സാം​സ​ണി​ന്റെ​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ്.​ ​ ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​രാ​ജ​സ്ഥാ​ൻ​ 202​/5​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സിന് 170​/6​ ​എ​ന്ന​ ​സ്കോ​റേ നേടാൻ കഴിഞ്ഞുള്ളൂ

 

ഐ.​പി.​എ​ല്ലി​ലെ​ ​ആ​റാം​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ത​ക​ർ​ത്താ​ടി​യ​ ​യ​ശ്വ​സി​ ​ജ​യ്സ്വാ​ളി​ന്റേ​യും​ ​(43​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ടു​ഫോ​റും​ ​നാ​ലു​സി​ക്സു​മ​ട​ക്കം​ 77​ ​റ​ൺ​സ്),​ബ​ട്ട്‌​ല​ർ​(27​),​ധ്രു​വ് ​ജു​റേ​ൽ​(34​),​(27​ ​നോ​ട്ടൗ​ട്ട്)​ ​എ​ന്നി​വ​രു​ടെ​യും​ ​പോ​രാ​ട്ട​മാ​ണ് ​രാ​ജ​സ്ഥാ​നെ​ 202​/5​ ​എ​ന്ന​ ​സ്കോ​റി​ലെ​ത്തി​ച്ച​ത്.​ ​ചെ​ന്നൈ​ ​നി​ര​യി​ൽ​ ​ശി​വം​ ​ദു​ബെ​(52​),​റി​തു​രാ​ജ് ​ഗെ​യ്ക്ക്‌​വാ​ദ്(47​),​ജ​ഡേ​ജ​(23​),​മൊ​യീ​ൻ​ ​അ​ലി​ ​(23​)​ ​എ​ന്നി​വ​ർ​ ​പൊ​രു​തി​യെ​ങ്കി​ലും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​രാ​ജ​സ്ഥാ​ന്‌​ ​വേ​ണ്ടി​ ​ആ​ദം​ ​സാം​പ​ ​മൂ​ന്ന് ​വി​ക്ക​റ്റും​ ​അ​ശ്വി​ൻ​ ​ര​ണ്ട് ​വി​ക്ക​റ്റും​ ​കു​ൽ​ദീ​പ് ​ഒ​രു​ ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.


ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ത്ത​ ​സ​ഞ്ജു​ ​സാം​സ​ന്റെ​ ​തീ​രു​മാ​നം​ ​ശ​രി​വ​യ്ക്കു​ന്ന​ ​രീ​തി​യി​ലാ​ണ് ​യ​ശ്വ​സി​ ​ജ​യ്സ്വാ​ളും​ ​ജോ​സ് ​ബ​ട്ട്‌​ല​റും​ ​ഇ​ന്നിം​ഗ്സ് ​ഓ​പ്പ​ൺ​ ​ചെ​യ്ത​ത്.​ 8.2​ഓ​വ​റി​ൽ​ 86​ ​റ​ൺ​സാ​ണ് ​ഇ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​യ​ശ്വ​സി​ ​അ​ടി​ച്ചു​ക​സ​റി​യ​പ്പോ​ൾ​ ​ബ​ട്ട്‌​ല​ർ​ ​പി​ന്തു​ണ​ ​ന​ൽ​കി​ ​മു​ന്നോ​ട്ടു​നീ​ങ്ങു​ക​യാ​യി​രു​ന്നു.​ 21​ ​പ​ന്തു​ക​ളി​ൽ​ ​നാ​ലു​ ​ബൗ​ണ്ട​റി​ക​ൾ​ ​പ​റ​ത്തി​യ​ ​ബ​ട്ട്‌​ല​റെ​ ​ഒ​ൻ​പ​താം​ ​ഓ​വ​റി​ൽ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​ശി​വം​ ​ദു​ബെ​യെ​ ​ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്നി​റ​ങ്ങി​യ​ ​നാ​യ​ക​ൻ​ ​സ​ഞ്ജു​ ​സാം​സ​ണി​ന് ​അ​ധി​കം​ ​മു​ന്നോ​ട്ടു​പോ​കാ​നാ​യി​ല്ല.17​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​സ​ഞ്ജു​ ​ഒ​രു​ ​ബൗ​ണ്ട​റി​യു​ൾ​പ്പ​ടെ​ 17​ ​റ​ൺ​സ് ​മാ​ത്ര​മാ​ണ് ​നേ​ടി​യ​ത്.​ 14​-ാം​ ​ഓ​വ​റി​ന്റെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​തു​ഷാ​ർ​ ​ദേ​ശ്പാ​ണ്ഡെ​ ​സ​ഞ്ജു​വി​നെ​ ​റി​തു​രാ​ജ് ​ഗെ​യ്ക്ക് ​വാ​ദി​നെ​ ​ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തേ​ ​ഓ​വ​റി​ന്റെ​ ​അ​ഞ്ചാം​ ​പ​ന്തി​ൽ​ ​ദേ​ശ്പാ​ണ്ഡേ​ ​യ​ശ്വ​സി​യെ​യും​ ​പു​റ​ത്താ​ക്കി​യ​തോ​‌​ടെ​ ​രാ​ജ​സ്ഥാ​ൻ​ 132​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി.


തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​ഷി​മ്രോ​ൺ​ ​ഹെ​റ്റ്മേ​യ​റി​ന്(8​)​ ​അ​ധി​ക​മൊ​ന്നും​ ​ചെ​യ്യാ​നാ​യി​ല്ല.​ 17​-ാം​ ​ഓ​വ​റി​ന്റെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​മ​ഹീ​ഷ് ​തീ​ഷ്ണ​ ​ഹെ​റ്റ്മേ​യ​റെ​ ​ബൗ​ൾ​ഡാ​ക്കി.​എ​ന്നാ​ൽ​ ​തു​ട​ർ​ന്നു​ള​ള​ 23​ ​പ​ന്തു​ക​ളി​ൽ​ 56​ ​റ​ൺ​സാ​ണ് ​റോ​യ​ൽ​സി​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​എ​ത്തി​യ​ത്.​ 15​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​ഫോ​റും​ ​ര​ണ്ട് ​സി​ക്സു​മ​ട​ക്കം​ 34​ ​റ​ൺ​സ് ​നേ​ടി​യ​ ​ധ്രു​വ് ​ജു​റേ​ലും​ 13​ ​പ​ന്തു​ക​ളി​ൽ​ ​അ​ഞ്ചു​ഫോ​റ​ക്കം​ 27​ ​റ​ൺ​സ് ​നേ​ടി​യ​ ​മ​ല​യാ​ളി​ ​താ​രം​ ​ദേ​വ്‌​ദ​ത്ത് ​പ​ടി​ക്ക​ലു​മാ​ണ് ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ലെ​ ​റ​ൺ​വാ​ര​ലി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ജു​റേ​ൽ​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​റ​ൺ​ഒൗ​ട്ടാ​വു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here