ചിന്നക്കനാൽ: മിഷൻ അരിക്കൊമ്പൻ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ അടുത്ത വെല്ലുവിളി മഴയും കാറ്റും. കടുത്ത ശ്രമങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി. ഇ​തോടെ അരിക്കൊമ്പൻ ദൗത്യം അവസാനഘട്ടത്തിലെത്തി.

 

പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ വളരെ എളുപ്പത്തിൽ ആനയെ വാഹനത്തിലേക്ക് കയറ്റാനാകാത്ത സാഹചര്യമുണ്ടായിരുന്നു. പ്രദേശത്ത് കോടമഞ്ഞ് നിറഞ്ഞതും സൂര്യപ്രകാശം കുറഞ്ഞതും ശക്തമായി മഴ പെയ്തതും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

 

കുങ്കിയാനകളെ വെച്ചാണ് ആനയെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. കയറാൻ മടിച്ച്, കുങ്കിയാനകളെ ശക്തമായി പ്രതിരോധിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റി.

ആനയുടെ കാലിലെ വടം ഉപയോഗിച്ച് വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമം നേരത്തേ പരാജയപ്പെട്ടു. നേരത്തേ ആറ് ഡോസ് മയക്കുവെടി വെച്ചാണ് ആനയെ മയക്കിനിർത്തിയത്. ശക്തമായ മഴ പെയ്തതിനാൽ മയക്കം വിട്ട് ആന ഉണരുമോയെന്നതും ആശങ്കയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here