തിരൂര്‍: കേരളത്തിൽ സർവീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിനിന് നേരെ അജ്ഞാതരുടെ കല്ലേറ്. ട്രെയിൻ തിരൂർ വിട്ട് തിരുനാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായത്. ട്രെയിനിന് കാര്യമായി ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും ഷൊർണൂരിൽ ട്രെയിനിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം റെയിൽവേ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തിരൂർ പൊലീസ് അറിയിച്ചു.ലോക്കൽ പൊലീസ് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ആർ,പി.എഫും കേസെടുത്തിട്ടുണ്ട്. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്ന് റെയിൽവേ അറിയിച്ചു.