ഇരുപത് വയസ്സുളള ഭിന്നശേഷിക്കാരിയെ വീട്ടില്‍ വച്ച് ലൈംഗീകമായി ആക്രമിച്ചുവെന്നാണ് കേസ്.

പത്തനംതിട്ടയില്‍ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.കുളനട സ്വദേശി മോഹനനാണ് അറസ്റ്റിലായത്.

 

ഇരുപത് വയസ്സുളള ഭിന്നശേഷിക്കാരിയെ വീട്ടില്‍ വച്ച് ലൈംഗീകമായി ആക്രമിച്ചുവെന്നാണ് കേസ്. കേസിനാസ്പദമായ സംഭവം നടന്നത് ഏപ്രില്‍ 21-നാണ്. അക്രമത്തിനിരയായ യുവതി ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ്. അറസ്റ്റിലായ പ്രതി ഇതേ സ്ഥാപനത്തിലെ ബസ് ഡ്രൈവറാണ്.

 

സംഭവം നടന്ന ദിവസം സ്ഥാപനത്തിന് അവധിയായിരുന്നു. എന്നാല്‍ ഇതറിയാതെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ബസ് കയറുന്ന സ്ഥലത്ത് എത്തിക്കുകയും തുടര്‍ന്ന് മാതാപിതാക്കള്‍ ജോലിക്ക് പോവുകയും ചെയ്യുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടായ മാറ്റം നിമിത്തം അധ്യാപകര്‍ വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തുവന്നത്. ഉടന്‍ അധ്യാപകര്‍ പഞ്ചായത്തില്‍ ഇതേപ്പറ്റി അറിയിച്ചെങ്കിലും അധികൃതര്‍ ഈ വിവരം ഒരാഴ്ചയോളം മറച്ചു വെച്ചെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here