ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധനവ്. കഴിഞ്ഞ ആഴ്ചയിലെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 45,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപയായി ഉയര്‍ന്നു. വിപണിയില്‍ വില 5660 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. വിപണി വില 4700 രൂപയായി.

 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 83 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്. അന്തരാഷ്ട്ര സ്വര്‍ണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വര്‍ണവില ശനിയാഴ്ച കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. എന്നാല്‍ മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 രൂപയും മെയ് 5 ന് 160 രൂപയും വില ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here