കൊ​ല്ലം: ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​നെ കൊ​ന്ന പ്ര​തി സ​ന്ദീ​പ് ആ​ദ്യം കു​ത്തി​വീഴ്ത്തിയത് ബി​നു എ​ന്ന യു​വാ​വി​നെ. അ​ക്ര​മ​ത്തി​ല്‍ ക​ഴു​ത്തി​നും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ചി​കി​ത്‌​സ​യി​ലാ​ണ്.

ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി പോ​ലീ​സെ​ത്തി​യ​ത് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു. പ്ര​തി​യു​ടെ കൂ​ടെ പോ​കാ​ന്‍ ആ​രും ത​യാ​റാ​കാ​തി​രു​ന്ന അ​വ​സ്ഥ​യി​ല്‍ ബി​നു മു​ന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.

സി​പി​എം കൊ​ട്ടാ​ര​ക്ക​ര ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യ ബി​നു നാ​ട്ടു​കാ​ര്‍​ക്കാ​യി ഏ​ത് കാ​ര്യ​ത്തി​നും മു​ന്നി​ട്ടി​റ​ങ്ങു​ന്ന ആ​ളാ​ണ്. പോ​ലീ​സി​നൊ​പ്പം പ്ര​തി​യു​മാ​യി താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നും അ​ദ്ദേ​ഹം ര​ണ്ടാ​മ​തൊ​ന്നു ചി​ന്തി​ച്ചി​ല്ല. 

എ​ന്നാ​ല്‍ ആ​രും പ്ര​തീ​ക്ഷി​ക്കാ​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു പ്ര​തി സ​ന്ദീ​പ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. പ്ര​തി ആ​ദ്യം കു​ത്തി​വീ​ഴ്ത്തി​യ​ത് ബി​നു​വി​നെ​യാ​ണ്. പി​ന്നീ​ട് പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച പ്ര​തി ഒ​ടു​വി​ല്‍ ഡോ​ക്ട​ര്‍ വ​ന്ദ​ന​യെ കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here