മലപ്പുറം: നായയെ ബൈക്കിന് പിറകിൽ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീമാണ് അറസ്റ്റിലായത്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റോഡിലൂടെ നായയെ കെട്ടിവലിച്ച് കൊണ്ടുപോയ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

ഐ പി സി 429 പ്രകാരമാണ് കേസെടുത്തത്. നാല് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ചത്തുപോയ നായയുടെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങളിൽ ബൈക്കിന്റെ നമ്പർ വ്യക്തമായിരുന്നു.

അതേസമയം,​ ചത്ത നായയാണിതെന്നും റോഡിൽ കിടന്നപ്പോൾ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നും പ്രതി പറയുന്നത് ഇന്നലെ പുറത്തുവന്ന വീഡിയോയിൽ കേൾക്കാം. എന്നാൽ കിലോമീറ്ററുകൾ നായയെ വലിച്ച് കൊണ്ടുപോയെന്നും ഇതിനിടെ ജീവൻ പോയതാണെന്നാണ് വീഡിയോ പകർത്തിയ യുവാവിന്റെ സംഭാഷണത്തിൽ കേൾക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here