ന്യുഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കുന്നു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ വരുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായി കര്‍ണാടക പിസിസി അധ്യക്ഷന്‍ കൂടിയായ ഡി.കെ ശിവകുമാര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഒത്തുതീര്‍പ്പ്.

രാഹുല്‍ ഗാന്ധിയുമായും ഡി.കെ ശിവകുമാര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി.

എന്നാല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു. മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിക്കു മുന്നില്‍ വച്ചാണ് ചര്‍ച്ചയ്ക്കിടെ പുറത്തേക്ക് വന്ന് മാധ്യമങ്ങളെ കണ്ടത്. അടുത്ത 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കും. തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. ചര്‍ച്ചകള്‍ തുടരുകയാണ്. ചില കോണുകളില്‍ നിന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനു പിന്നില്‍ ബിജെപിയാണ്. ഇത്തരം ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്. തീരുമാനമെടുത്താല്‍ പാര്‍ട്ടി അധ്യക്ഷന്‍ തന്നെ അത് മാധ്യമങ്ങളെ അറിയിക്കുമെന്നും സുര്‍ജെവാല അറിയിച്ചു.

അതേസമയം, സിദ്ധരാമയ്യയുടെ വസതിക്കു മുന്നില്‍ അണികള്‍ ആഘോഷം തുടങ്ങി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് ഡി.കെ. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തന്നെ തുടരുകയായിരിക്കും ഡി.കെ ചെയ്യുക.

അതിനിടെ, നാളെ െവെകിട്ട് ബംഗലൂരുവില്‍ സത്യപ്രതിജ്ഞ നടക്കുമെന്നുമെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളില്‍ ഗവര്‍ണറുടെ പേരിലുള്ള ക്ഷണക്കത്തും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വക്താവ് മാധ്യമങ്ങളെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here