കൊച്ചി: കാ​റ​പ​ക​ട​ക്കേ​സി​​​ൽ പെട്ട​ ​കടവന്ത്ര ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​​​ലെ​ ​എ​സ്.​എ​ച്ച്.​ഒ​യെ സ്ഥലം മാറ്റി.​ ​സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സി ഐ മനുരാജിനെ കാസർകോട് ചന്ദേര സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയത്.

അപകടത്തിൽപ്പെട്ട ചു​ള്ളി​ക്ക​ൽ​ ​ഇ​ല്ലി​​​ക്ക​ൽ​പ്പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​വി​മ​ൽ​ (28​)​ ചികിത്സ​ ​തേ​ടി​യ ശേഷം പി​​​റ്റേ​ന്ന് ​രാ​വി​ലെ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​പ​രാ​തി​​​ ​ന​ൽ​കിയിട്ടും​ ​തോ​പ്പും​പ​ടി​​​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തിരുന്നി​​​ല്ല. ഇതോടെ എസ്എച്ചഒയ്ക്കെതിരെ കേസെടുക്കാതെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. സം​ഭ​വം​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​തോ​പ്പും​പ​ടി​ ​എ​സ്.​എ​ച്ച്.​ഒ,​ ​വി​മ​ലി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു. പിന്നാലെയാണ് മനുരാജിനെ സ്ഥലം മാറ്റിയത്.

സം​ഭ​വ​ത്തി​ൽ ​ ​ആ​ഭ്യ​ന്ത​ര​ അ​ന്വേ​ഷ​ണവും​ ​ആ​രം​ഭി​ച്ചിട്ടുണ്ട്. മട്ടാഞ്ചേരി എസിപിയ്ക്കാണ് അന്വേഷണ ചുമതല. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്നതടക്കം കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. അപകടമുണ്ടാക്കിയ കാർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

​​

വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ​ജോ​ലി​ക​ഴി​ഞ്ഞ് ​ഇ​ല​ക്ട്രി​ക് ​സ്കൂ​ട്ട​റി​ൽ​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​​ ​വി​മ​ലി​നെ​ ​ ​ഹാ​ർ​ബ​ർ​ ​പാ​ല​ത്തി​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഓ​ടി​​​ച്ച​ ​കാ​ർ​ ​ഇ​ടി​​​ച്ചു​ ​തെ​റി​​​പ്പി​​​ച്ച​ത്.​ ​തി​രി​ഞ്ഞു​പോ​ലും​ ​നോ​ക്കാ​തെ​ ​ഇ​ദ്ദേ​ഹ​വും​ ​ഒ​പ്പ​മു​ണ്ടാ​യി​​​രു​ന്ന​ ​വ​നി​​​താ​ ​സു​ഹൃ​ത്തും​ ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ര​ണ്ടു​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​ആ​ളൊ​ഴി​ഞ്ഞ​ ​ഭാ​ഗ​ത്ത് ​കാ​ർ​ ​നി​റു​ത്തി​യ​ത്​​.​ ​


അ​മി​ത​വേ​ഗ​ത്തി​ൽ​ ​സ​ഞ്ച​രി​ച്ച​ ​കാ​ർ​ ​മ​റ്റൊ​രു​ ​വാ​ഹ​ന​ത്തെ​ ​മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ടാ​ണ് ​അ​പ​ക​ട​മു​ണ്ടാ​ക്കി​​​യ​ത്.​ ​​ ​തോപ്പും​പ​ടി​​​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും​ ​ഇ​രു​വ​രെ​യും​ ​പോ​കാ​ൻ​ ​അ​നു​വ​ദി​ച്ചു. സംഭവസ്ഥല​ത്ത് ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ​കാ​ർ​ ​നി​റു​ത്താ​തെ​ ​ഓ​ടി​ച്ചു​പോ​യ​ത് ​എ​ന്നാ​ണ് ​തോ​പ്പും​പ​ടി​ ​പൊ​ലീ​സി​​​ന്റെ​ ​വി​ശ​ദീ​ക​ര​ണം. ​​

LEAVE A REPLY

Please enter your comment!
Please enter your name here