
കൊച്ചി: എട്ട് ഗിന്നസ് വേള്‍ഡ് റെക്കോഡുകളെന്ന ചരിത്ര നേട്ടവുമായി ഹൈദരാബാദിലെ ശിവ് നാരായണ്‍ ജ്യൂവലേഴ്‌സ്. ഹൈദരാബാദിലെ താജ് ഫലക്‌നുമ പാലസില്‍ നടന്ന വിജയാഘോഷം ബോളിവുഡ് ഫാഷന്‍ ഐക്കണായ ദിഷാ പഠാനിയടക്കമുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ശിവ് നാരായന്റെ ആഭരണങ്ങള്‍ അണിഞ്ഞാണ് ദിഷ റാംപിലെത്തിയത്. ഏറ്റവുമധികം തൂക്കമുള്ള ആഭരണം, ഏറ്റവുമധികം വജ്രങ്ങള്‍ പതിച്ച പതക്കം, ഏറ്റവും തൂക്കമുള്ള വജ്ര പതക്കം, ഏറ്റവുമധികം മരതകം പതിച്ച നെക്ക്‌ലേസ് തുടങ്ങിയ വിഭാഗങ്ങളിലെ റെക്കോഡുകളാണ് ശിവ് നാരായണ്‍ സ്വന്തമാക്കിയത്.
- 150 ഗ്രാം തൂക്കമുളള ഗണേശ പെന്‍ഡന്റ്, 1681.820 ഗ്രാമുള്ള റാം ദര്‍ബാര്‍, ഏഴു പാളികളുള്ള സത്ലദ നെക്ക്‌ലേസ് തുടങ്ങിയവയാണ് റെക്കോഡുകള്‍ക്കര്‍ഹമായ ആഭരണങ്ങള്‍. റെക്കോഡിനര്‍ഹമായ ആഭരണങ്ങള്‍ ആഘോഷ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
ഗിന്നസ് ചരിത്ര നേട്ടം തങ്ങളുടെ സംഘത്തിന്റെ സമര്‍പണത്തിനും കഠിനാധ്വാനത്തിനുമുള്ള ആഗോള തലത്തിലുള്ള അംഗീകാരമാണെന്ന് ശിവ് നാരായണ്‍ ജ്യൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ തുഷാര്‍ അഗര്‍വാള്‍വാള്‍ പറഞ്ഞു.
ഹൈദരാബാദ് നിസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്റെ ആസ്ഥാന ആഭരണ നിര്‍മാതാവായിരുന്ന സേഠ് ശ്രീ ശിവ് നാരായണ്‍ജിയാണ് ശിവ് നാരായണ്‍ കമ്പനി സ്ഥാപിച്ചത്. കമാല്‍ കിഷോര്‍ അഗര്‍വാളാണ് നിലവിലെ ചെയര്‍മാന്‍.
രാജകീയാഭരണങ്ങളും മരതകാഭരണങ്ങളുമാണ് രാജ് നാരായണ്‍ ജ്യൂവലേഴ്‌സിന്റെ സവിശേഷത.