തിരിച്ചറിയൽ രേഖ എന്ന നിലയിൽ വളരെയധികം ആധികാരികതയുള്ള ഒന്നാണ് ആധാർ കാർഡുകൾ. മറ്റ് പല തിരിച്ചറിയൽ രേഖകളിൽ നിന്നും വ്യത്യസ്തമായി പൗരന്റെ ബയോമെട്രിക്സ് വിവരങ്ങൾ അടങ്ങുന്നതാണ് ആധാറിനെ കൂടുതൽ സവിശേഷമാക്കുന്നത്. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിന് സാധാരണയായി ഫീ ഈടാക്കാറുണ്ട്. എന്നാൽ സൗജന്യമായി ഈ സേവനം ഉപയോഗിക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

മാർച്ച് 15 മുതൽ ജൂൺ 14 വരെയാണ് സൗജന്യമായി ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ )സമയം അനുവദിച്ചിരിക്കുന്നത്. ജൂൺ 14 ന് ശേഷം ഫീസ് നൽകി പുതുക്കേണ്ടി വരും. അക്ഷയകേന്ദ്രങ്ങൾ വഴി പുതുക്കുമ്പോൾ ഇപ്പോൾ 50 രൂപ ഫീസ് ഈടാക്കുന്നുണ്ട്. ആധാർ ലഭിച്ച് പത്ത് വർഷമായിട്ടുള്ള ഇതുവരെ വിവരങ്ങൾ പുതുക്കാത്തവർക്ക് ഇപ്പോൾ സൗജന്യമായി പുതുക്കാവുന്നതാണ്.

ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു.ഐ.ഡി.എ.ഐ നിർബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് ആധാർ ലഭിച്ച് പത്ത് വർഷമായിട്ടുള്ള ഇതുവരെ വിവരങ്ങൾ പുതുക്കാത്തവർക്ക് ഇപ്പോൾ സൗജന്യമായി പുതുക്കാവുന്നതാണ്. കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള മാർഗനിർദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടിക്ക് 15 വയസ് തികയുമ്പോൾ എല്ലാ ബയോമെട്രിക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും പുതുക്കണം. പേര്, ജനനത്തീയതി, വിലാസം എന്നിവയെല്ലാം അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

പുതുക്കുന്നത് ഇങ്ങനെ

  • മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് ഓൺലൈൻ വഴി ചെയ്യാം.
  • അല്ലാത്തവർ ആദ്യം മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം.
  • https://myaadhaar.uidai.gov.in വഴി മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • പ്രൊസീഡ് റ്റു അപ്ഡേറ്റ് അഡ്രസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • മൊബൈലിൽ ഒ.ടി.പി ലഭിക്കും.
  • ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • സ്ക്രീനിൽ തെളിയുന്ന നിലവിലെ ആധാർ വിവരങ്ങൾ പരിശോധിച്ച് ശരിയാണെങ്കിൽ തുടർന്നുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
  • അടുത്ത സ്‌ക്രീനിൽ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
  • സ്‌കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
  • ആധാർ അപ്ഡേറ്റ് അഭ്യർത്ഥന അംഗീകരിച്ചാൽ 14 അക്കമുള്ള അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (യു.ആർ.എൻ) ലഭിക്കും.
  • യു.ആർ. നമ്പറിലൂടെ അപ്‌ഡേറ്റായോ എന്ന് ചെക്ക് ചെയ്യാം.
  • അപ്‌ഡേറ്റ് ചെയ്ത ശേഷം ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here