കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണധികാരം നല്‍കാനുള്ള നീക്കം. അതിരൂപതയില്‍ സ്വതന്ത്ര ഭരണാധികാരച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി പോലെ അതിവിസ്തൃതമായ ഒരു അതിരൂപതയുടെ ഭരണച്ചുമതല കൂടി മേജര്‍ ആര്‍ച്ചുബിഷപ്പു നിര്‍വഹിക്കുന്നത് ശ്രമകരമാണ്. പ്രശ്‌നപരിഹാരത്തിന് മാര്‍പാപ്പയുടെ പ്രതിനിധിയെ അയക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ബസിലിക്ക അടഞ്ഞുകിടക്കുന്നത് സഭയ്ക്കു തീരാകളങ്കമാണ്.

ജനാഭിമുഖകുര്‍ബാന അര്‍പ്പിക്കില്ല എന്നു ബസിലിക്ക വികാരിയും കൈക്കാരന്മാരും നല്‍കിയ ഉറപ്പിന്മേലാണു ദേവാലയം തുറക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കാനന്‍ നിയമമനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും. ഏകീകൃത കുര്‍ബാനയര്‍പ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും. എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ പുനഃക്രമീകരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കി. സിനഡ് തീരുമാനം വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here