തിരുവനന്തപുരം: വിവാഹദിവസം വധുവിന്റെ പിതാവ് അക്രമത്തില്‍ കൊല്ലപ്പെട്ടു. വര്‍ക്കല വാരിശ്ശേരിക്കോണത്തില്‍ ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് വാരിശ്ശേരിക്കോണം സ്വദേശികളായ നാലു പേര്‍ പിടിയിലായി. പെണ്‍കുട്ടിയുടെ സുഹൃത്ത് ജിഷ്ണുവും കൂട്ടുകാരുമാണ് പിടിയിലായത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കാനിരിക്കെ വിവാഹദിവസം പുലര്‍ച്ചെ 12.30 യോടെയായിരുന്നു സംഭവം.

രാത്രി ഏറെ വൈകി കല്യാണവീട്ടില്‍ ഉണ്ടായ സംഘര്‍ഷത്തിലും അക്രമത്തിലുമായിരുന്നു രാജു കൊല്ലപ്പെട്ടത്. ജിഷ്ണുവും കൂട്ടുകാരും ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ് വിവരം. പെണ്‍കുട്ടിയുടെ പിതാവിനെ ഇവര്‍ മണ്‍വെട്ടി ഉപയോഗിച്ച് അക്രമിച്ചെന്നാണ് പോലീസ് പറയുന്നത്.ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ടു സുഹൃത്തുക്കളുമാണ് പിടിയിലായത്.

ജിഷ്ണു രാജുവി​ന്റെ അയല്‍ക്കാരനാണ്. വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് രാജു നാട്ടിലെത്തിയത്. മര്‍ദ്ദനമേറ്റ ഉടന്‍ തന്നെ രാജു മരിച്ചു. പുലര്‍ച്ചെ വിളിച്ചു പറഞ്ഞത് അനുസരിച്ച് കല്ലമ്പലം പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here