രാജ്യത്തുടനീളം പൊതുവ്യക്തിനിയമം അഥവാ ഏകീകൃത സിവിൽ കോഡ്നടപ്പിലാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി രംഗത്ത്. ഭരണഘടനയുടെ അനുച്ഛേദം 44 ല്‍ ഏക വ്യക്തിനിയമം നിര്‍ദേശിക്കുന്നുണ്ട്. അതിനാൽ, എല്ലാ മതങ്ങളുമായും രാഷ്ട്രീയ പാർട്ടികളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചന നടത്തുകയും ഒരു സമവായം കെട്ടിപ്പടുക്കുകയും വേണമെന്ന് എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു.

“ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദേശിക്കുന്നുണ്ട്.ഞങ്ങൾ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നു. വിഷയതിൽ നിയമനിർമ്മാണത്തിന് മുമ്പ് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കുമെന്ന് വിശ്വസിക്കുന്നു” – സന്ദീപ് പഥക് പറഞ്ഞു.

ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ രാജ്യത്ത് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാവില്ലെന്നും ഏകീകൃത സിവിൽ കോഡ് ഭരണഘടനയിൽ പറയുന്നതാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചത് രാജ്യവ്യാപക ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. പൊതുവ്യക്തിനിയമത്തെക്കുറിച്ച് സമീപകാലത്ത് പൊതുവേദിയില്‍ ആദ്യമായാണ് പ്രധാനമന്ത്രി പരാമര്‍ശം നടത്തിയത്. ഇതിനിടെയാണ് സിവിൽ കോഡിനെ പിന്തുണച്ച് ആം ആദ്മി രം​ഗത്തെത്തിയത്.

ഏകീകൃത സിവിൽ കോഡ്നടപ്പിലാക്കുന്നതിനോട് കടുത്ത എതിർപ്പറിയിച്ച് മുസ്ലിം വ്യക്തിനിയമ ബോർഡ് രം​ഗത്തെത്തി. നിയമകമ്മീഷന് മുന്നിൽ എതിർപ്പ് അറിയിയ്ക്കുന്നതിനു ബോർഡിൻ്റെ അടിയന്തിര യോ​ഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here