തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. കേരളാ പോലീസിന്റെ ഔദ്യോഗിക യാത്രയയപ്പോടുകൂടിയായിരിക്കും സര്‍വീസില്‍ നിന്ന് വിരമിക്കുക. രണ്ട് വര്‍ഷത്തെ പോലീസ് മേധാവിയുടെ പദവി ഉള്‍പ്പടെ സര്‍വ്വീസില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചശേഷമാണ് ഡിജിപി അനില്‍കാന്തിന്റെ വിരമിക്കല്‍. കേരളത്തിലെ പോലീസ് വകുപ്പില്‍ ചീഫ് പോസ്റ്റിലെത്തുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ഓഫീസറെന്ന തലക്കെട്ടും അനില്‍കാന്തിന് സ്വന്തമായിരുന്നു.

https://www.facebook.com/statepolicemediacentrekerala/videos/783901733432168

LEAVE A REPLY

Please enter your comment!
Please enter your name here