സ്ത്രീകളുടെ വികസനമല്ല സ്ത്രീകൾ നയിക്കുന്ന വികസനമാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രാജ്യപുരോഗതിക്ക് ആവശ്യം സ്ത്രീകളുടെ പുരോഗതി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾ സ്വയം പര്യാപ്തരായാൽ മാത്രമേ രാജ്യം ആത്മനിർബർ ഭാരത് എന്ന ലക്ഷ്യം കൈവരിക്കൂ. മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ എല്ലാം തന്നെ സ്ത്രീ ശക്തീകരണം ലക്ഷ്യമിട്ടാണ്.

രാജ്യത്തിന്റെ ഈ ലക്ഷ്യം കൈവരിക്കാൻ തുണ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. തുണ ചാരിറ്റബിൾ സൊസൈറ്റി നിർദ്ദനരായ വീട്ടമ്മമാർക്ക് കൊച്ചിൻ ഷിപ്പിയാർഡുമായി ചേർന്ന് നൽകുന്ന വഴിയോരക്കടകളുടെ ആദ്യഘട്ടം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രസിദ്ധ സിനിമതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. തുണ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് വാചസ്പതി അധ്യക്ഷത വഹിച്ചു.

സംഹതി ഇന്ത്യ ഡയറക്ടർ ഫാദർ ആന്റണി ജേക്കബ്, സ്വാമി വേദാ അമൃതാനന്ദപുരി, തുണ ചെയർമാൻ ജി. വിനോദ് കുമാർ, ബി.ജെ. പി മേഖലാ പ്രസിഡന്റ് കെ. സോമൻ, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ, തുണ ട്രഷറർ ഹരികൃഷ്ണ ഭാരതി, കൗൺസിലർ മനു ഉപേന്ദ്രൻ, ആർ. ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here