തിരുവനന്തപുരം :മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്ക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം നടത്തിയതിനുമാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഫാ. യൂജിൻ പെരേര മാത്രമാണ് കേസിൽ പ്രതി. റോഡ് ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന അമ്പതിലേറെപ്പേർക്കെതിരെയും കേസടുത്തിട്ടുണ്ട്.

മന്ത്രിമാരെ തടയാൻ വികാരി ജനറൽ ഫാ. യൂജിൻ പെരേരയാണ് ആൾക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചിരുന്നു. എന്നാൽ ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ടതിനെ തുടർന്ന് തീരത്ത് പ്രതിഷേധം ന

ടക്കുന്നതിനിടെയായിരുന്നു മന്ത്രിമാരായ വി.ശിവൻകുട്ടിയും ആന്റണി രാജുവും ജി,​ആർ, അനിലും മുതലപ്പൊഴിയിലെത്തിയത്. ഇതോടെ ആൾക്കൂട്ടത്തിന്റെ പ്രതിഷേധം മന്ത്രിമാർക്ക് നേരെയായി. പ്രതിഷേധക്കാരോട് മന്ത്രി കയർത്തതോടെ സ്ഥിതി രൂക്ഷമായി. സ്ഥലത്തെത്തിയ ഫാ. യൂജിൻ പെരേരയും മന്ത്രിമാരും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here