ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​വ​ത്ക​ര​ണം വ​രു​ന്നു. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ‘സ്മോ​ൾ സാ​റ്റ് ലൈ​റ്റ് വെ​ഹി​ക്കി​ൾ (എ​സ്.​എ​സ്.​എ​ൽ.​വി) സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ വ്യ​ക്ത​മാ​ക്കി. 500 കി​ലോ​യി​ൽ താ​ഴെ ഭാ​ര​മു​ള്ള ല​ഘു​പേ​ട​ക​ങ്ങ​ൾ ഭൂ​മി​യോ​ട​ടു​ത്ത ഭ്ര​മ​ണ​പ​ഥ​ത്തി​ൽ വി​ക്ഷേ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മി​നി റോ​ക്ക​റ്റാ​ണി​ത്.

സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മു​തി​ർ​ന്ന ഐ.​എ​സ്.​ആ​ർ.​ഒ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. ‘പൂ​ർ​ണ​മാ​യി സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് വി​ട്ടു​ന​ൽ​കും. നി​ർ​മാ​ണം മാ​ത്ര​മ​ല്ല, പൂ​ർ​ണാ​ർ​ഥ​ത്തി​ലു​ള്ള കൈ​മാ​റ്റ​മാ​കും’’- സാ​​ങ്കേ​തി​ക​ത​കൂ​ടി വി​ട്ടു​ന​ൽ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന എ​സ്.​എ​സ്.​എ​ൽ.​വി ക​ന്നി​യാ​ത്ര പ​രാ​ജ​യ​മാ​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട വേ​ർ​പെ​ട​ലി​ന്റെ സ​മ​യ​ത്ത് എ​ക്യു​പ്മെ​ന്റ് ബെ ​ഡെ​ക്കി​ൽ സം​ഭ​വി​ച്ച പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു കാ​ര​ണം.

ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ച് പോ​ളാ​ർ സാ​റ്റ​ലൈ​റ്റ് ലോ​ഞ്ച് വെ​ഹി​ക്കി​ളു(​പി.​എ​സ്.​എ​ൽ.​വി)​ക​ളു​ടെ നി​ർ​മാ​ണ ക​രാ​ർ ഹി​ന്ദു​സ്ഥാ​ൻ ഏ​​റ​നോ​ട്ടി​ക്സ്- ലാ​ർ​സ​ൺ ആ​ന്റ് ട​ബ്രോ ക​ൺ​സോ​ർ​ട്യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. 54 വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ങ്ങ​ളു​ടെ ച​രി​ത്ര​മു​ള്ള​താ​ണ് പി.​എ​സ്.​എ​ൽ.​വി. ഐ.​എ​സ്.​ആ​ർ.​ഒ നി​ർ​മി​ച്ച ആ​റാ​മ​ത്തെ ബ​ഹി​രാ​കാ​ശ വാ​ഹ​ന​മാ​ണ് എ​സ്.​എ​സ്.​എ​ൽ.​വി. 10 കി​ലോ മു​ത​ൽ 100 കി​ലോ വ​രെ തൂ​ക്ക​മു​ള്ള കൃ​ത്രി​മ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഇ​വ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ക.

LEAVE A REPLY

Please enter your comment!
Please enter your name here