പാലക്കാട്: പാലക്കാട് ജില്ലയിലെ സിഇബിഎസ്ഇ വിദ്യാലയങ്ങളുടെ സംഘടനയായ പാലക്കാട് ഡിസ്ട്രിക്റ്റ് സഹോദയ കോംപ്ലക്‌സ് (പിഡിഎസ്എസ് സി) സംഘടിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്രപ്രദര്‍ശനം ‘മിറായ് 23’ ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. ശബരി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയും അമേരിക്കയിലെ ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിസ്റ്റും ശാസ്ത്രഎഴുത്തുകാരനും പ്രഭാഷകനുമായ അശ്വിന്‍ ശേഖര്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് വിഭാഗങ്ങളിലായി ജില്ലയിലെ 41 സിബിഎസ്ഇ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പിഡിഎസ്എസ് സി പ്രസിഡന്റും സ്വാതി സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഷാജി കെ തയ്യില്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ ശബരി സെന്‍ട്രല്‍ സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി ശശികുമാര്‍ നായര്‍ വിശിഷ്ടാതിഥിയെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അനില്‍കുമാര്‍, ഒറ്റപ്പാലം ലക്ഷ്മി നാരായണ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എസ് ഷീല എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളില്‍ പാലക്കാട് ജില്ലയിലെ സിഇബിഎസ്ഇ വിദ്യാലയങ്ങളുടെ ശാസ്ത്രപ്രദര്‍ശനം ‘മിറായ് 23’ ശബരി സ്‌കൂള്‍ പൂര്‍വിദ്യാര്‍ത്ഥിയും അമേരിക്കയിലെ ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിസ്റ്റും ശാസ്ത്രഎഴുത്തുകാരനും പ്രഭാഷകനുമായ അശ്വിന്‍ ശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ശബരി സ്‌കൂള്‍ മാനേജിംഗ് ട്രസ്റ്റി ശശികുമാര്‍ നായര്‍, പ്രിന്‍സിപ്പല്‍ ഡോ. ്അനില്‍കുമാര്‍, പിഡിഎസ്എസ് സി പ്രസിഡന്റും സ്വാതി സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഷാജി കെ തയ്യില്‍, ട്രഷററും എംടിഐ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഉണ്ണിക്കൃഷ്ണന്‍ പി., ലക്ഷ്മി നാരായണ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എസ് ഷീല എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here