പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അമേരിക്കന്‍ മലയാളികളുടെ ആദരവൊരുക്കി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എസ് എ.സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അവിസ്മരണീയമായി. ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം) സൂം പ്ലാറ്റഫോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിശബ്ദ പ്രാര്‍ത്ഥനകുശേഷം ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള 3 മിനിറ്റ് വീഡിയോ പ്രദര്‍ശിപ്പിച്ചു. ജീമോന്‍ റാന്നി (ജനറല്‍ സെക്രട്ടറി) സ്വാഗത പ്രസംഗം ചെയ്തു. ശ്രീ. ബേബി മണക്കുന്നേല്‍ (പ്രസിഡന്റ്) അദ്യക്ഷ പ്രസംഗം നടത്തി. ജെയിംസ് കൂടല്‍, ഒഐസിസി ചെയര്‍മാന്‍ സന്ദേശം നല്‍കുകയും അനുശോചന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

നോര്‍ത്ത് അമേരിക്കയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ടൈറ്റസ് യെല്‍ദോ,: ഡോ. എസ്.എസ്.ലാല്‍, കോണ്‍ഗ്രസ് യുവമുഖം- അമരിക്കന്‍ മലയാളി സുഹൃത്ത്,ഡോ. ആനി പോള്‍, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍,ഡോ കലാ ഷാഹി, ഫൊക്കാന സെക്രട്ടറി, ഡോ. ജേക്കബ് തോമസ് ഫോമാ പ്രസിഡന്റ്, സജി എബ്രഹാം, വൈസ് പ്രസിഡന്റ്), ശ്രീ. ജിനേഷ് തമ്പി, വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ്,സുനില്‍ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് കളത്തില്‍ വറുഗീസ്, ഒഐസിസി വൈസ് ചെയര്‍മാന്‍,

സജോമോന്‍ ആന്റണി, ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തെ പ്രതിനിധീകരിച്ച് ന്യൂസ് 18 പാനല്‍, പി പി ചെറിയാന്‍, മീഡിയ കോര്‍ഡിനേറ്റര്‍, സജി പോത്തന്‍-ഓര്‍ത്തഡോക്‌സ് സഭകളെ പ്രതിനിധീകരിക്കുന്ന ഭദ്രാസന കൗണ്‍സില്‍ അംഗം, ഡോ. ബ്രിഡ്ജറ്റ് ജോര്‍ജ്, ചിക്കാഗോ, ശ്രീ ജോബി ജോര്‍ജ്, വൈസ് ചെയര്‍, അനുപം രാധാകൃഷ്ണന്‍, വൈസ് ചെയര്‍, ഡോ. ചേക്കോട്ടു രാധാകൃഷ്ണന്‍, വൈസ് ചെയര്‍, അനില്‍ ജെ മാത്യു, സാന്‍ ഫ്രാന്‍സിസ്‌കോ ചാപ്റ്റര്‍ പ്രസിഡന്റ്, മില്ലി ഫിലിപ്പ് ,സ്റ്റീവന്‍ മറ്റത്തില്‍ സജി ജോര്‍ജ് , തോമസ് രാജന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി .ജീമോന്‍ റാന്നി/ജോര്‍ജി വറുഗീസ്/ഡോ. മാമ്മന്‍ സി ജേക്കബ് എന്നിവര്‍ എം സി മാരായിരുന്നു. ശ്രീ ചാണ്ടി ഉമ്മന്‍, അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ പ്രിയ പുത്രന്‍ നന്ദി പിതാവിനെ കുറിച്ചുള്ള സ്മരണകള്‍ പങ്കിടുകയുംരേഖപ്പെടുത്തുകയും ചെയ്തു. ട്രഷറര്‍ സന്തോഷ് എബ്രഹാം നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ സമ്മേളനം സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here