ലഹരി മരുന്നു കേസിൽ കാപ്പ ചുമത്തി മലബാറിൽ ആദ്യ അറസ്റ്റ്. കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടിപ്പറമ്പ് ഹാഷിം (58) നേയാണ് വെള്ളയിൽ പൊലീസ് ഇൻസ്‌പെക്ടർ വി.വി.ബാബുരാജ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സിറ്റിയിലെ മയക്കുമരുന്ന് വില്പനക്കാരിൽ പ്രധാന കണ്ണിയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഹാഷിമിനെ ശനിയാഴ്ചയാണ് പിടികൂടിയത്. ഡപ്യൂട്ടി കമ്മിഷണർ കെ.ഇ. ബിജുവിന്റെ നിർദ്ദേശത്തിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിന് അയച്ചു. സംസ്ഥാനത്തു കഴിഞ്ഞമാസം ലഹരി മരുന്നു കേസിൽ കാപ്പ ചുമത്തി എറണാകുളത്താണ് ആദ്യ പ്രതിയെ നാടുകടത്തിയതെന്നു പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here