*ഇടുക്കിയിൽ വനംവകുപ്പിന്റെ ക്രൂരത പുറത്ത് :നായാട്ടുകേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ ക്രൂര മർദ്ദനത്തിനിരയാക്കി : ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ.പരിക്കുകൾ വധശ്രമത്തിന് കേസെടുക്കാൻ സാധ്യതയുള്ള വിധത്തിൽ,ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് സംശയം*
“. Kerala Time’s news follow up. “
. കട്ടപ്പന :ഇടുക്കി “മൂന്നാർ;ദേവികുളത്തെ നായാട്ടുകേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. പരിക്കുകൾ വധശ്രമത്തിന് കേസെടുക്കാൻ സാധ്യതയുള്ള വിധത്തിൽമെഡിക്കൽ പരിശോധനയിൽ അറസ്റ്റിലായ 3 പ്രതികൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി.തോക്കുപാറ സ്വദേശികളായ സണ്ണി ,അമൽ,അമ്പഴച്ചാൽ സ്വദേശി അജിത് ശിവൻ എന്നിവരെയാണ് ദേവികുളം കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് ജയിൽ അധികൃതർ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

അജിത് ശിവന്റെ പരിക്കുകൾ വധശ്രമത്തിന് കേസെടുക്കാൻ സാധ്യതയുള്ള വിധത്തിലാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.വായ തുറക്കാൻ പോലും കഴിയാത്ത നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മറ്റ് രണ്ടുപേരുടെ ശരീരത്തിലും മാരകമായ മർദ്ദനം ഏറ്റതിന്റെ പരിക്കുകൾ ഉണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതായിട്ടാണ് സൂചന.പരിക്കുകൾ സമീപ ഭാവിയിൽ ഇവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമോ എന്ന് ആശങ്കയിലാണ് ബന്ധുക്കൾ.പുറമെ ചെറിയ പരിക്കുകൾ മാത്രമാണ് കണുന്നതെങ്കിലും അസ്വസ്തതകൾ ആന്തരിക അവയവങ്ങൾക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്ന് സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്നും ഇവർ പറയുന്നു.

ഈ മാസം 4-ന് പുലർച്ചെ 12.30 തോടെ ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തങ്ങളെ കസ്റ്റഡിയിൽ എടുത്തെന്നും തുടർന്ന് കാട്ടുപോത്തിനെ വെടിവച്ച് കൊന്നെന്ന കുറ്റം ചുമത്തി, അറസ്റ്റുചെയ്യുകയായിരുന്നെന്നുമാണ് ചികത്സയിലുള്ളവർ പറയുന്നത്.

താനും സുഹൃത്തുക്കളും മാട്ടുപ്പെട്ടി ഡാമും പരിസരവും കാണാൻ പോയിരുന്നെന്നും രാത്രി തിരിച്ചുവരും വഴി വനംവകുപ്പ് ജീവനക്കാർ തടഞ്ഞുനിർത്തിയെന്നും തുടർന്ന് ഓട്ടോറിക്ഷയിലേയ്ക്ക് നിറ ഒഴിച്ചെന്നും സണ്ണി മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നു.

ഈ സമയം ഭയന്ന് താൻ കാട്ടിലേയ്ക്ക് ഓടി രക്ഷപെട്ടെന്നും പിന്നീട് സുഹൃത്ത് വിളിച്ചതിനെത്തുടർന്ന് ഒളിയിടത്തിൽ നിന്നും പുറത്തുവന്നതെന്നും ഈ സമയം വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ വളഞ്ഞ് കസ്റ്റഡിയിൽ എടുത്തെന്നും തുടർന്ന് പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റി ,ഉൾവനത്തിലെ കെട്ടിടത്തിൽ എത്തിച്ച് അതിക്രൂരമായി മർദ്ധിച്ചെന്നും സണ്ണി പരാതിയിൽ സൂചിപ്പിട്ടുണ്ട്.

തന്നെ ഉപദ്രവിച്ചവരെ നേരിട്ടറിയമെന്നും റെയിഞ്ചോഫീസർ ബിജിയാണ് കൂടുതൽ ഉപദ്രവിച്ചതെന്നും പറയുന്നത് അനുസരിച്ചില്ലങ്കിൽ മർദ്ദിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷിണപ്പെടുത്തിയെന്നും മറ്റും ഉൾപ്പെടെ വനംവകുപ്പ് അധികൃതർ പിടികൂടിയത് മുതലുള്ള കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് സണ്ണി കോടതി മുമ്പാകെ പരാതി നൽകിയിട്ടുള്ളത്.

ഈ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ..

LEAVE A REPLY

Please enter your comment!
Please enter your name here