തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരില്‍ ചെറിയ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കാനാണ് ശ്രമം. ഇതിനായി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാല്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലും ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും. ഇങ്ങനെ വന്നാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here