* കട്ടപ്പന. ഇടുക്കിയില്‍ കോണ്‍ഗ്രസ് ഓഗസ്റ്റ് 19 ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ 18 ലേക്ക് മാറ്റി.*

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ കോണ്‍ഗ്രസ് ഓഗസ്റ്റ് 19 ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ 18 ലേക്ക് മാറ്റി.

ശനിയാഴ്ച ദിവസം ഹർത്താൽ നടത്തുന്നത് ആഴ്ചയുടെ അവസാന ദിനമായതിനാൽ തോട്ടം തൊഴിലാളികൾക്കും, വ്യാപാരികൾക്കും, ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നത് കണക്കിലെടുത്താണ് ഹർത്താൽ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഇടുക്കിയിലെ കര്‍ഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സര്‍ക്കാര്‍ മൂന്നാര്‍ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡിജിറ്റല്‍ സര്‍വേയിലൂടെ കര്‍ഷകന്റെ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.

പുരാവസ്തു സര്‍വേയുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലയിലെ പട്ടയ നടപടികള്‍ പൂര്‍ണമായി തടസ്സപ്പെട്ട അവസ്ഥയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here