കാർത്തികപ്പള്ളി:ഇത്തവണത്തെ സ്വാതന്ത്ര്യദിനം കാർത്തികപ്പള്ളി ഗവ.യു.പി സ്കൂളിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു.പ്രഥമാദ്ധ്യാപകൻ ശ്രീ.ബിജു എസ്.വി ദേശീയപതാക ഉയർത്തി ഇത്തവണത്തെ ആഘോഷത്തിന് തുടക്കം കുറിച്ചു.തുടർന്ന് എസ്.എം.സി ചെയർമാൻ ശ്രീ.കെ സിനുനാഥ് വിദ്യാലയത്തിലെ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി.ഭാരതാംബ,വിവിധ ദേശീയ നേതാക്കൾ,സ്വാതന്ത്ര്യ സമര സേനാനികൾ,ധീര സൈനികർ എന്നിവരുടെ വേഷമണിഞ്ഞ കുട്ടികളും ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള വിവിധ വസ്ത്രങ്ങൾ ധരിച്ച കുട്ടികളും ദേശീയ പതാകയും പോസ്റ്ററും പ്ലക്കാർഡും ഏന്തിയ കുട്ടികളും ഭാരതത്തിൻ്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർച്ച വിളിച്ചോതുന്ന റോക്കറ്റ് മാതൃകകളുമായെത്തിയ കുട്ടികളും,അവരെയെല്ലാവരെയും അനുഗമിച്ച അദ്ധ്യാപക-അനദ്ധ്യാപകരും എസ്.എം.സി പ്രതിനിധികൾ ഉൾപ്പെടെയുള്ള രക്ഷിതാക്കളും അണിനിരന്ന പ്രൗഢഗംഭീരവും വർണ്ണശബളവുമായ സ്വാതന്ത്ര്യദിന റാലിയും നടത്തി.തുടർന്ന് കുട്ടികൾക്കായി ദേശഭക്തിഗാനം,പ്രസംഗം [മലയാളം,ഇംഗ്ലീഷ്&സംസ്കൃതം],പ്രച്ഛന്ന വേഷം എന്നീ മത്സരങ്ങൾ നടത്തി. സ്വാതന്ത്ര്യദിന ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.ചിങ്ങോലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.അശ്വതി തുളസി സ്വാതന്ത്ര്യദിന സന്ദേശം നൽകി.വൈസ് പ്രസിഡൻ്റ് ശ്രീമതി.അൻസിയ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അനീഷ് എസ്,വാർഡ് മെമ്പർ ശ്രീ.നിയാസ് കെ[നിബു],അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.സരിത ജയപ്രകാശ്,എസ്.എം.സി വൈസ് ചെയർപേഴ്സൺ ശ്രീമതി. ആമിന,എം.പി.റ്റി.എ പ്രസിഡൻ്റ് ശ്രീമതി.ശോഭന,സീനിയർ അസിസ്റ്റൻറ് ശ്രീ.ആർ രമേശ്,എസ്.ആർ.ജി കൺവീനർ ശ്രീമതി.ജയശ്രീ,സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കൺവീനർ ശ്രീമതി.ഒ ഷീബ,സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ശ്രീമതി.ശ്രീദേവി എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.ഒന്നാം ടേമിൽ സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിലും,സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ദേശഭക്തിഗാനം,പ്രസംഗം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങളിലും ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.77-ാംസ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ സന്തോഷം പങ്കിടുവാൻ പായസവിതരണവും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here