കട്ടപ്പന. നെടുംകണ്ടത്ത് വീട്ടിൽ ഉറങ്ങി കിടന്നിരുന്ന ആൾ വെടിയേറ്റ് മരിച്ച സംഭവം കരുതി കൂട്ടിയുള്ള നാടിനെ നടുക്കിയ കൊലപാതകം.


പ്രതികളിൽ ഒരാളെ മുൻപ് ചാരായം വാറ്റ് കേസിൽ അറസ്റ്റ് ചെയ്യാൻ കാരണം കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് ഇവർ കരുതിയിരുന്നത്

ഇതേ തുടർന്നുള്ള വൈരാഗ്യം കൊലപാതകത്തിലേയ്ക് നയിക്കുകയായിരുന്നു

സംഭവുമായി ബന്ധപെട്ടു മൂന്ന് പേർ അറസ്റ്റിലായി

പ്രതികളെസംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. രണ്ട് തോക്കുകളും തിരകളും കണ്ടെത്തി

കഴിഞ്ഞ ചൊവ്വഴ്ചയാണ് നെടുങ്കണ്ടം മാവടി സ്വദേശിയായ പ്ലാക്കൽ സണ്ണി, വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുന്നതിനിടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ മാവടി സ്വദേശികളായ തകടിയേൽ സണ്ണി, മുകളേൽപറമ്പിൽ ബിനു, തിങ്കൾക്കാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവർ അറസ്റ്റിലായി. സജിയാണ് വെടി ഉതിർത്തത്. ഏതാനും നാളുകൾക്ക് മുൻപ് ബിനു ചാരായം വാറ്റ് കേസിൽ അറസ്റ്റിലായിരുന്നു. വിവരം കൈമാറിയത് സണ്ണി ആണെന്നാണ് ഇവർ ധരിച്ചിരുന്നത്. തുടർന്ന് സണ്ണിയെ അപായ പെടുത്താൻ പ്രതികൾ തീരുമാനിയ്ക്കുകയായിരുന്നു. സംഭവ ദിവസം രാത്രി 9.30 ഓടെ ബിനുവിന്റെ വീട്ടിൽ ഒത്തു ചേർന്ന പ്രതികൾ തുടർന്ന് സണ്ണിയുടെ വീടിനു സമീപത്തേയ്ക് പോവുകയായിരുന്നു. 11.30 ഓടെയാണ് കൃത്യം നടത്തിയത്. സജി ആണ് വെടി ഉതിർത്തത്. സണ്ണിയുടെ വീടിനു സമീപത്തെ ഏല തോട്ടത്തിൽ നിന്നും അടുക്കള ഭാഗത്തെ വാതിൽ ലക്ഷ്യം വെച്ച് വെടി ഉതിർക്കുകയായിരിന്നു. ഈ വാതിലിന് സാമാന്തരമായി വരുന്ന മുറിയിലാണ് സണ്ണി കിടക്കുന്നതെന്ന് പ്രതികൾ മുൻകൂട്ടി മനസിലാക്കിയിരുന്നു. കൃത്യം നടത്തിയ ശേഷം തോക്കും തിരകളും ബിനുവിന്റെ വീടിന് സമീപതായുള്ള കൃഷിയിടത്തിൽ ഉപേക്ഷിച്ചു.
വെടി ഉതിർക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പടുത കുളത്തിൽ നിന്നും മറ്റൊരു ഇരട്ട കുഴൽ തോക്ക് സമീപത്തെ പുല്മേട്ടിൽ നിന്നും കണ്ടെത്തി. തിരകളും വെടി മരുന്നും പടുതാ കുളത്തിൽ നിന്നും ലഭിച്ചു. പ്രതികളെ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. അടുക്കള വാതിലിൽ തിര തറച്ച അഞ്ച് അടയാളങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം ബാലസ്റ്റിക് വിദ്ഗ്‌ദ്ധർ അടക്കമുള്ളവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here