കട്ടപ്പന. കുമളി. മുല്ലപ്പെരിയാർ അണക്കെട്ടിൽ കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. അണക്കെട്ടിലെത്തി വിവിധ പരിശോധനയ്ക്കു ശേഷം കുമളി മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ് നാട് പ്രതിനിധികൾ തേക്കടിയിലെത്തി ബോട്ട് മാർഗവും കേരള പ്രതിനിധികൾ വള്ളക്കടവ് വഴി റോഡ് മാർഗ്ഗവുമാണ് അണക്കെട്ടിലെത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി,സ്പിൽവേ ഷട്ടറുകൾ എന്നിവിടങ്ങളിൽ പരിശോധിച്ചശേഷം സമിതി അംഗങ്ങൾ സ്വീപ്പേജിന്റെ അളവും രേഖപ്പെടുത്തി. പരിശോധനകൾക്ക് ശേഷം കുമളിയിലുള്ള മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന്
അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സതീഷ് അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്സീക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ അസ്സിസ്റ്റൻറ് എൻജിനീയർ അരുൺ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ എക്സിക്യൂട്ടീവ് എൻജിനീയർ സാം ഇർവിൻ, എ.ഇ. കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ
മെയ് 15 -നാണ് ഇതിനു മുമ്പ് അവസാനമായി ഡാം സന്ദർശിച്ചത്., അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 120.2 അടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here