കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (എന്‍ബിഎഫ്‌സി) ബജാജ് ഫിന്‍സെര്‍വിന്റെ ഭാഗമായ ബജാജ് ഫിനാന്‍സിന്റെ സ്ഥിരനിക്ഷേപങ്ങള്‍ 50,000 കോടി രൂപ കടന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ കമ്പനിയില്‍ അഞ്ചു ലക്ഷത്തോളം നിക്ഷേപകരുണ്ട്. ഇവരില്‍ ഓരോരുത്തര്‍ക്കും ശരാശരി 2.87 എണ്ണം നിക്ഷേപങ്ങളുണ്ട്. ഇങ്ങനെ മൊത്തം 15 ലക്ഷം എണ്ണം നിക്ഷേപങ്ങളാണ് കമ്പനിയിലുള്ളത്.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ക്രിസില്‍, ഇക്ര, കെയര്‍, ഇന്ത്യാ റേറ്റിംഗ്‌സ് എന്നിവയില്‍ നിന്ന് ബജാജ് ഫിനാന്‍സിന് എഎഎ/സ്റ്റേബ്ള്‍ എന്നിങ്ങനെയും ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ക്രിസില്‍, ഇക്ര, ഇന്ത്യാ റേറ്റിംഗ്‌സ് എന്നിവയില്‍ നിന്ന് എ+ എന്നിങ്ങനെയും സ്ഥിരനിക്ഷേപങ്ങള്‍ക്ക് ക്രിസില്‍, ഇക്ര എന്നിവയില്‍ നിന്ന് എഎഎ/സ്റ്റേബ്ള്‍ എന്നിങ്ങനെയും ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുകളുണ്ട്.

ആകര്‍ഷകമായ പലിശ നിരക്കിലാണ് തങ്ങള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബജാജ് ഫിനാന്‍സിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റമെന്റസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സച്ചിന്‍ സിക്ക പറഞ്ഞു. തങ്ങളുടെ സ്ഥിരനിക്ഷേപങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രണ്ടു മടങ്ങായി വര്‍ധിച്ചത് നിക്ഷേപകര്‍ക്ക് തങ്ങളിലുള്ള ഉയര്‍ന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

44 മാസത്തെ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.60%, മറ്റുള്ളവര്‍ക്ക് 8.35% എന്നിങ്ങനെ നല്‍കുന്ന പലിശനിരക്കുകള്‍ ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്നവയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കമ്പനിയിലെ നിക്ഷേപം 60% വാര്‍ഷിക സഞ്ചിത വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കാണിച്ചു. 12 മാസത്തിന് 7.40%, 24 മാസത്തിന് 7.55%, 36 മുതല്‍ 60 മാസത്തിന് 8.05% എന്നിങ്ങനെയാണ് കമ്പനി നല്‍കുന്ന പലിശനിരക്കുകള്‍. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25% അധിക പലിശയും നല്‍കി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here