കട്ടപ്പന. ഇടുക്കിൽആശങ്കകൾ ഉയർത്തി ഇതര സംസ്ഥാന തൊഴിലാളിൾ. ക്രിമിനൽ പശ്ചാത്തലവും മാനസിക വിഭ്രാന്തികളും ഉള്ള ഇവർ സമൂഹത്തിന് ഭീഷണിയായി മാറുന്നു. തിരുവോണനാളിൽ ഇടുക്കി തടിയമ്പാട് മേഖലയിലെ നിരവധി വീടുകളിലാണ് ജാർഖണ്ഡ് സ്വദേശിയായ വ്യക്തി അതിക്രമിച്ചു കടന്നത്. നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയെങ്കിലും ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട് എന്ന് പോലീസ്പറഞ്ഞു

തിരുവോണ ദിവസം വൈകിട്ടാണ് തടിയമ്പാട് നാട്ടുകാരുടെ നേതൃത്വത്തിൽ ജാർഖണ്ഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി പോലീസിന് കൈമാറിയത്. ഏകദേശം പത്തോളം വീടുകളിൽ ഇതിനിടെ ഇയാൾ കയറിയിരുന്നു. ജനാലകളിൽ എത്തി ഇയാൾ ഒളിഞ്ഞു നോക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്തു എന്നാണ് നാട്ടുകാർ പറയുന്നത്.

ജാർഖണ്ഡ് സ്വദേശിയായ രാജൻ മുറുമുവാണ് നാട്ടുകാരുടെ പിടിയിലായത് . പോലീസ് സമയം ബന്ധിതമായി തന്നെ സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞദിവസം ഇയാൾ ചെറുതോണി ടൗണിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഇതിനെ തുടർന്ന് പോലീസ് ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വീണ്ടും ഇയാൾ തടിയമ്പാട് എത്തി വീടുകളിൽ കയറി. ഇത്തരത്തിൽ മാനസികാസ്വാസ്ത്യമുള്ള ആളുകളെ എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലായിരുന്നു പോലീസ് ഈ സമയം . ഒടുക്കം എസ് ഐ സാബു തോമസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറി. ഇയാൾ മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ തടിയമ്പാട് കരിമ്പൻ മേഖലകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഇത്തരത്തിൽ പല വീടുകളിലും അതിക്രമിച്ചു കയറിയതായിട്ടാണ് വിവരം ലഭിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന നിരവധി ആക്രമണങ്ങളിലും ക്രിമിനൽ കേസുകളിലും ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളാക്കുന്ന സാഹചര്യത്തിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് സ്റ്റേഷനുകളിൽ എത്തിക്കണമെന്ന് ഇടുക്കി പോലീസ് ഉൾപ്പെടെ കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യാതൊരുവിധ രേഖകളും ഇല്ലാതെ ഇത്തരക്കാർ മാനസികരോഗികൾ എന്ന പരിഗണനയുടെ മറവിൽ അഴിഞ്ഞാടുന്നത്. ഇത്തരക്കാരെ പോലീസിൽ കസ്റ്റഡിയിൽ എടുത്താൽ തന്നെ മാനസിക രോഗിയാണ് എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി മജിസ്ട്രേറ്റിന്റെ അനുമതിയോടെ തൃശ്ശൂരിൽ ഉള്ള മാനസിക ആരോഗ്യ ആശുപത്രിയിൽ എത്തിക്കണം. ഇതിന് വേണ്ട സൗകര്യങ്ങളൊ സ്റ്റാഫ് സ്ട്രങ്ങ്തോ വാഹന സൗകര്യമോ ഇടുക്കിയിൽ പോലീസിന് ഇല്ല. ഭാഷ പ്രശ്നമായതിനാൽ പോലീസിന് കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ആയതിനാൽ തന്നെ ഇത്തരക്കാരെ സ്വീകരിക്കുവാൻ സന്നദ്ധ സംഘടനകളും തയ്യാറാവുന്നില്ല. ബഹുഭൂരിപക്ഷം പേരും അമിതമായി ലഹരി ഉപയോഗിച്ചാണ് ഇത്തരത്തിൽ മാനസിക വിഭ്രാന്തി കാട്ടുന്നത് എന്നാണ് വ്യക്തമാകുന്നത്. ഞായറഴ്ച-കളിൽ ഇടുക്കി ജില്ലയിലെ. കട്ടപ്പന, നെടുംകണ്ടം. വണ്ടി പെരിയാർ – അടിമാലി തുടങ്ങിയ മിക്കാ ടൗണുകളിലും,ഇത്തരക്കാർ അഴിഞ്ഞാടുകയാണ് എന്ത് ചെയ്യാനും തയറായിവെല്ലുവിളിയും ഭീഷണിയുമാണ്. നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുന്നത് നിയമ സംവിധാനങ്ങൾ അടിയന്തരമായി പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here