തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷി കുട്ടികള്‍ വരച്ച പെയിന്റിങ്ങുകളുടെ പ്രദര്‍ശനം – ഫ്രെയിം എന്ന പേരില്‍ സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ തിരുവനന്തപുരം റഷ്യന്‍ ഹൗസില്‍ നടക്കും. ഡിഫറന്റ് ആര്‍ട് സെന്ററും റഷ്യന്‍ ഹൗസും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.  സെപ്റ്റംബര്‍ 1 രാവിലെ 9ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ആര്‍ട്ടിസ്റ്റ് ബി.ഡി ദത്തന്‍, റഷ്യന്‍ ഹൗസ് ഡയറക്ടര്‍ രതീഷ്.സി.നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കവിത നായര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍ രാജ് സി.കെ എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. വിവിധ വിഭാഗങ്ങളിലായി നൂറോളം പെയിന്റിംഗുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങളുടെ വില്‍പ്പനയും എക്‌സിബിഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. 3ന് പ്രദര്‍ശനം സമാപിക്കും.  

LEAVE A REPLY

Please enter your comment!
Please enter your name here