ഷൊർണൂർ: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. റെയിൽവേ സുരക്ഷാസേനയാണ് വിദ്യാർത്ഥികളെ പിടികൂടിയത്. മലപ്പുറം താനൂരിന് സമീപത്തായുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദ്യാർത്ഥികൾ വന്ദേഭാരത് എക്‌സ്പ്രസിന്റെ ചില്ല് എറിഞ്ഞു തകർക്കുകയായിരുന്നു. പിന്നാലെ ഷൊർണൂർ സ്റ്റേഷനിൽ നിർത്തി പൊട്ടിയ ചില്ലിൽ അന്ന് സ്റ്റിക്കർ പതിപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്

സംഭവത്തിൽ അറസ്റ്റ് ചെയ്ത ഇരുവിദ്യാർത്ഥികളെയും സ്‌കൂൾ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടികൾ എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞതായി സമ്മതിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഇരുവരെയും ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here