ഇടുക്കി, രാജാക്കാട്ടിൽ 15 ലക്ഷം രൂപയുടെ ഏലക്കായ മോഷണം പോയ സംഭവം ;അന്വേഷണം ഊർജിതമാക്കി പോലീസ്


രാജാക്കാട് ഏലംസ്റ്റോറിൽ ഉണക്കി സൂക്ഷിച്ച 15 ലക്ഷം രൂപയുടെ ഏലക്കായാ മോഷണം പോയ പരാതിയിൽ രാജാക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ 3 ന് (ഞായർ) രാത്രിയിൽ രാജാക്കാട് ചെരുപുറത്ത് മുത്തനാട്ട് ബിനോയിയുടെ വീടിനോട് ചേർന്നുള്ള ഏലക്ക സ്റ്റോറിൽ നിന്നുമാണ് 12 ചാക്ക് ഉണക്ക ഏലക്കായ മോഷണം പോയത്.

ഒരാഴ്ചയായി ബിനോയിയും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയമാണ് മോഷണം നടന്നത്. തൊഴിലാളികൾ ദൂരെ മാറിയുള്ള ഷെഡിലാണ് താമസിക്കുന്നത് തിങ്കളാഴ്ച രാവിലെ തൊഴിലാളികൾ എത്തിയപ്പോൾ സ്റ്റോറിന്റെ വാതിൽ തകർത്ത നിലയിൽ കാണുകയും ബിനോയിയെ വിവരമറിയിക്കുകയുമായിരുന്നു വെന്ന് ബിനോയി പറഞ്ഞു. പരാതിയിൽ സ്പെഷ്യൽ ടീം അന്വേഷണം ഊർജിതമാക്കിയാതായി രാജാക്കാട് പോലീസ് പറഞ്ഞു,

LEAVE A REPLY

Please enter your comment!
Please enter your name here