കൊച്ചി: ബ്രാന്‍ഡ് സ്റ്റോറീസ് സംഘടിപ്പിച്ച ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റില്‍ ഇ-കാന കോയിന്‍ ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് മികച്ച ഡിജിറ്റല്‍ എക്സ്ചേഞ്ച് സ്റ്റാര്‍ട്ടപ്പിനുള്ള അവാര്‍ഡ് നേടി. അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എംപിയില്‍ നിന്ന് ഇ-കാന മാര്‍ക്കറ്റിംഗ് മാനേജര്‍ ഹരിത കുറുപ്പ്, എച്ച് ആര്‍ മാനേജര്‍ കൃഷ്ണപ്രിയ ബി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

2021ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇ-കാന ചുരുങ്ങിയ കാലത്തിനിടെ മുന്‍നിര ക്രിപ്റ്റോ കമ്പനികളിലൊന്നായി വളര്‍ന്നിട്ടുണ്ടെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. സവിശേഷ ഓഫറുകള്‍, കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ എക്സ്ചേഞ്ച് സിസ്റ്റമായതിനാല്‍ സാധ്യമായ കുറഞ്ഞ ട്രേഡിംഗ് ഫീസ്, വേഗത്തിലുള്ള പ്രോസസ്സിംഗ് എന്നിവയാണ് മികച്ച വളര്‍ച്ച നേടാന്‍ ഇ-കാനയെ സഹായിച്ചത്. ചെറിയ തുക നിക്ഷേപിച്ച് ട്രേഡിംഗ് ആരംഭിക്കാമെന്ന സൗകര്യവുമുണ്ട്.

വിവരങ്ങള്‍ക്ക് +91-92880 38401, e-mail: info@ecannacoin.com, website: www.ecannacoin.com

LEAVE A REPLY

Please enter your comment!
Please enter your name here